0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

ബാക്കി. അച്ഛനും ശ്രേയയുമെല്ലാം ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റിട്ടുണ്ട്.

കടയുടെ ബോർഡ് വെക്കുന്ന പണികൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് ഹരിയും സാമിനൊപ്പം തന്നെ നിൽപ്പുണ്ട്.

എല്ലാം ഭംഗിയായി നടക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു സാം.

ടൗണിലെ കടയുടെ പണികൾ കഴിഞ്ഞ് വളരെ വൈകിയാണ് അന്ന് സാം തിരികെ എത്തിയത്.

ബൈക്ക് തറവാടിന്റെ മുറ്റത്ത് വെച്ച ശേഷം, വീട്ടിലേക് നടക്കുമ്പോൾ അവൻ അമ്പലത്തിൽ പരിസരത്തു ഒരു അനക്കം കേട്ടപോലെ തോന്നി .

ചുറ്റുവിളക്കുകളെല്ലാം അണഞ്ഞ അമ്പലപ്പറമ്പിൽ കനത്ത ഇരുട്ടായിരുന്നു.

പെട്ടെന്നാണ് അമ്പലത്തിന്റെ തെക്കേ ഭാഗത്തുകൂടി ഒരു നിഴൽ വേഗത്തിൽ നീങ്ങുന്നത് സാമിന്റെ ശ്രദ്ധയിൽപ്പെട്ടത്.

പാതിരാത്രിയിൽ അമ്പലത്തിൽ കയറിയ ഏതെങ്കിലും മോഷ്ടാവാകാം അതെന്ന് അവൻ കരുതി.

കാവിലെ കഠിനമായ പരിശീലത്തിലൂടെ സാം നേടിയെടുത്ത വലിയൊരു കഴിവായിരുന്നു നിശബ്ദമായി സഞ്ചരിക്കുക എന്നത്.

ഉണങ്ങിയ ഇലകളിൽപ്പോലും കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ, ഇരയെ ലക്ഷ്യം വെക്കുന്ന ഒരു വേട്ടക്കാരനെപ്പോലെ സാം ആ രൂപത്തിന് പിന്നാലെ നടന്നു.

ആ അജ്ഞാതൻ പോയത് അമ്പലത്തിന് പുറകിലുള്ള വിപഞ്ചികയുടെ ചെറിയ മുറിക്ക് നേരെയായിരുന്നു.

നിലാവിന്റെ നേരിയ വെളിച്ചത്തിൽ സാം ആ മുഖം വ്യക്തമായി കണ്ടു—!

അവനെ കണ്ടയുടനെ കഴിഞ്ഞ ദിവസം കുളക്കടവിൽ വെച്ച് നടന്ന സംഭവങ്ങൾ സാമിന്റെ മനസ്സിലേക്ക് ഓടിയെത്തി.

അന്ന് ഇരുട്ടിൽ വിപഞ്ചികയെ ആക്രമിക്കാൻ

ശ്രമിച്ചതും, താൻ ചെന്നപ്പോൾ ഓടിമറഞ്ഞതും ഇവൻ തന്നെയാണെന്ന് സാമിന് ഉറപ്പായി.

അവൻ വളരെ പതുക്കെ വിപഞ്ചികയുടെ മുറിയുടെ വാതിലിനടുത്തേക്ക് നീങ്ങി.

വാതിലിന്റെ കൊളുത്ത് പുറത്തുനിന്നും തകർക്കാനോ മറ്റോ അവൻ ശ്രമിക്കുന്നതുപോലെ തോന്നി.

അവൻ കൃത്യമായി എന്തെങ്കിലും ചെയ്യുന്നതുവരെ സാം പിന്നിലെ ഇരുട്ടിൽ അനങ്ങാതെ നിന്നു.

അവൻ വാതിലിൽ

💬 Comments

View all comments