0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

സങ്കടപ്പെട്ടിരിക്കുകയാണോ?" സുദേവ് പുച്ഛത്തോടെ ചോദിച്ചു.

"നാൽപ്പത്തിയൊന്ന് ദിവസം കിടന്ന് വ്രതം നോറ്റിട്ടും, വലിയ ശക്തിയൊക്കെ കിട്ടിയിട്ടും എന്ത് പ്രയോജനം? സ്വന്തം പെണ്ണിനെപ്പോലും പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിയാത്ത നിനക്ക് എന്ത് കഴിവുണ്ടെന്നാ നീ അഹങ്കരിക്കുന്നത്?"

സുദേവിന്റെ ഓരോ വാക്കുകളും സാമിന്റെ നെഞ്ചിലേക്ക് തറഞ്ഞുകയറുകയായിരുന്നു.

താൻ ഏറ്റവും കൂടുതൽ ഭയപ്പെട്ട തന്റെ കഴിവുകേടിനെ അവൻ മുഖത്തുനോക്കി പരിഹസിക്കുകയാണ്.

"നിനക്കൊരു കാര്യം അറിയാമോ സാം..." സുദേവ് സാമിന്റെ അടുത്തേക്ക് നടന്നു വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.

"അവളെ സ്വന്തമാക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്.ഇന്ന് നിന്റെ മുന്നിൽ വെച്ച് അവളെ ഞാൻ അപമാനിച്ചതും എന്റെ പ്ലാനായിരുന്നു. വലിയ തറവാട്ടിലെ കാരണവരായ നിന്നെക്കാൾ ഇപ്പോൾ അവൾക്ക് വിശ്വാസം ഈ എന്നെയാണ്."

സാം കോപം കൊണ്ട് വിറക്കാൻ തുടങ്ങി. അവന്റെ കൈകൾ ചുരുട്ടിമുറുക്കി. എന്നാൽ സുദേവ് അതൊന്നും വകവെക്കാതെ തന്റെ ഏറ്റവും വലിയ വെല്ലുവിളി സാമിന് നേരെ എറിഞ്ഞു:

"നീ കേട്ടോ സാം... അവൾ എന്റേതാണ്. അവളെ എനിക്ക് കിട്ടിയില്ലെങ്കിൽ, പിന്നെ ഈ ഭൂമിയിൽ മറ്റാർക്കും അവൾ സ്വന്തമാകില്ല. അതിനി ഞാൻ ഏത് അറ്റം വരെയും പോകും ."

ഇതുകേട്ടതും ഒരു ഗർജ്ജനത്തോടെ സാം മുന്നോട്ടാഞ്ഞ് സുദേവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ആൽമരത്തിലേക്ക് ചേർത്തുവെച്ചു.

സാമിന്റെ കൈകളിലെ പിടി മുറുകിയപ്പോൾ സുദേവിന്റെ ശ്വാസം നിന്നുപോയി. സാമിലെ ആ യോദ്ധാവിന്റെ ഊർജ്ജവും കോപവും ആദ്യമായി സുദേവ് നേരിട്ടറിയുകയായിരുന്നു.

"അവളുടെ ദേഹത്ത് ഒരു പോറൽ എങ്കിലും ഏറ്റാൽ... ഈ കാവിലെ അമ്മേ അണ്ണേ സത്യം നിന്നെ ഞാൻ ജീവനോടെ കുഴിച്ചുമൂടും!"

പക്ഷേ, ശ്വാസം മുട്ടുമ്പോഴും സുദേവിന്റെ ചുണ്ടിൽ ഒരു

💬 Comments

View all comments