Chapter Title : നീന ടീച്ചർ [സ്റ്റാർ അബു]
അവളുടെ വീട്ടിലേക്കു ആണ് , അവിടെ കല്യാണ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു . വളരെ മാന്യമായി അവർ ഞങ്ങളോട് സംസാരിച്ചത്. അവരുടെ ചോദ്യങ്ങൾക്കു മുന്നിൽ അപ്പനും ഉത്തരം മുട്ടി. ജോലി ഇല്ലാത്ത ഒരാൾക്ക് നിങളുടെ മകളെ കെട്ടിച്ചു കൊടുക്കുമോ ? അതോ നല്ല സാലറിയും സ്റ്റാറ്റസും ഉള്ള ആൾക്ക് മോളെ കെട്ടിച്ചു കൊടുക്കുമോ ? അവരോടു കാത്തിരിക്കാമെങ്കിൽ അവനു പഠിപ്പു കഴിഞ്ഞ വഴിക്കു ജോലി ആക്കി കൊടുക്കാമെന്നു വരെ പറഞ്ഞു നോക്കിയെങ്കിലും അവർ വഴങ്ങിയില്ല . അവസാനം തലകുനിച്ചു ഇറങ്ങി വരേണ്ടി വന്നു എന്നതാണ് സത്യം . ഞാൻ നോക്കുമ്പോൾ നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന അവളെ ആണ് ഞാൻ മുകളിൽ ജനലിൽ കണ്ടത് . അതായിരുന്നു മായുമായുള്ള എന്റെ അവസാന കൂടിക്കാഴ്ച .
ഇവിടുന്നു അങ്ങോട്ട് എന്റെ ജീവിതം മാറി മറിയുകയായിരുന്നു. തിരിച്ചു വീട്ടിലേക്കു പോകുന്ന അഴിക്കു ഞാനും അപ്പനും കൂടെ ബാറിൽ കയറി, പുള്ളി ഒരു ലാർജ് ഓർഡർ ചെയ്തു ഒപ്പം ചിക്കൻ ഫ്രൈയും. അപ്പൻ എന്നോട് അവളെ ചാടിക്കാമോ ? എന്ന് ചോദിച്ചു. ഉറപ്പാണ് മകനോട് ഒരപ്പനും അങ്ങിനെ ഒരു ചോദ്യം ചോദിച്ചു കാണില്ല!!! എന്നോട് അപ്പൻ പറഞ്ഞു നിനക്ക് അവളെ മറക്കാൻ വയ്യെങ്കിൽ നമുക്കിന്നു രാത്രി അവളെ ചാടിക്കാം. അങ്ങിനെ ഞാൻ അവളോട് അവസാനമായി സംസാരിക്കാൻ വേണ്ടി ഒന്ന് കൂടെ വിളിച്ചു എങ്കിലും അവളുടെ ഫോൺ സ്വിച്ചഡ് ഓഫ് ആയിരുന്നു. അതോടെ ആ പ്രതീക്ഷയും പോയി കിട്ടി. അവിടെന്നു ഞങ്ങൾ ഇറങ്ങി, നേരെ വീട്ടിലേക്കു പോയി, ഞാൻ കുളിച്ചു വന്നു ഭക്ഷണം വേണ്ടെന്നു പറഞ്ഞു
💬 Comments
View all comments