Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 3 [Sathi]
കെട്ട് വാടക വീടുകൾ മാറി മാറി നമ്മൾ കാലം കഴിക്കുകയാണ് എന്നോ .."
വിജയശ്രീ കണ്ണീരോടെ പറഞ്ഞു.
"വിജയം .. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല .. അവൻ്റെ ശിക്ഷ തീരാൻ ഇനി ആറു മാസങ്ങൾ കൂടി ബാക്കിയുണ്ട് .. എൻ്റെ മുൻപിൽ ഇനി അവൻ വന്നാൽ .. ജയിലിൽ പോകുന്നത് ഞാനായിരിക്കും , അവനെ കൊന്നിട്ട് ..!!"
പ്രഭാകരൻ പറഞ്ഞു.
"അതെനിക്ക് നന്നായിട്ട് അറിയാം .. അവൻ പരോളിന് വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ ഞാൻ മറന്നിട്ടില്ല .. നിങ്ങടെ .. അല്ല നമ്മുടെ മുന്നിൽ അവൻ ഇനി ഒരിക്കലും വരല്ലേ ... എന്നാണ് എൻ്റെ പ്രാർത്ഥന "
അതും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് വിജയശ്രീ സോഫയിലേക്ക് വീണു.
മകനെ ഓർത്ത് കരയുമ്പോഴും വിജയശ്രീക്ക് അറിയാമായിരുന്നു , കൊലയാളിയായ തൻ്റെ മകനേക്കാൾ ക്രിമിനൽ ബുദ്ധി ഉള്ളവനാണ് തൻ്റെ ഭർത്താവ് എന്ന് .. താൻ കണ്ടു തുടങ്ങിയ അയാളുടെ പരസ്ത്രീ ബന്ധങ്ങൾക്ക് ഏകദേശം വിവാഹം കഴിഞ്ഞ നാൾ മുതലുള്ള പഴക്കമുണ്ട് , ഒക്കെ കണ്ടില്ലെന്ന് നടിച്ചു കൊണ്ടാണ് കഴിയുന്നത്.
വെട്ടിയൊതുക്കിയ മീശ രോമങ്ങളിൽ അവിടവിടെയായി തെളിഞ്ഞ വെള്ള രോമങ്ങൾക്ക് മേൽ ഡൈ പുരട്ടി കൊണ്ട് പ്രഭാകരൻ പറഞ്ഞു ,
"ഇനി കരഞ്ഞു കരഞ്ഞ് വല്ല ദീനവും ഒപ്പിച്ചു വെക്കണ്ട .. ഒന്നാമത് നിനക്ക് സുഖം ഇല്ലാത്തതാണ് .. വൈകുന്നേരം ഞാൻ ടൗണിൽ പോയിട്ട് ഒരു കേക്ക് മേടിച്ച് വരാം , അവിടെ ഒരു കൊച്ചു കുഞ്ഞ് ഉള്ളതല്ലേ എന്തെങ്കിലും മധുരം ആയിക്കോട്ടെ .. ക്വാട്ട കിട്ടിയതിൽ നിന്ന് ഒരു കുപ്പി
💬 Comments
View all comments