നീതുവിന്റെ പൂങ്കാവനം 1 [Poker Haji]
📝 Ongoing
👁 980K views ❤ 456 likes 💬 24 comments
നീതുവിന്റെ പൂങ്കാവനം 1
Neethuvinte Poonkavanam Part 1 | Author : Poker Haji
കോട്ടയം റെയില്‍ വെ സ്‌റ്റേഷനിലെ റീസര്‍വേഷന്‍ കൗണ്ടറിനു മുന്നിലെ തിരക്കിനിടയില്‍ നിന്നും ജോര്‍ജ് ഒരു വിധത്തില്‍ ഞെങ്ങി ഞെരുങ്ങി പുറത്തിറങ്ങി.
'ഹൊ ഒരു വല്ലാത്ത ചെയ്ത്തായി പോയി.മുടിഞ്ഞ തിരക്കു കാരണം ആകെ വിയര്‍ത്തു കുളിച്ചു.ഇവര്‍ക്കൊക്കെ വേറെ ഏതെങ്കിലും ദിവസം വന്നെടുത്തുകൂടായിരുന്നൊ.ഓ സാരമില്ല എന്തായാലും ദില്ലിക്ക് രണ്ടു റ്റിക്കെറ്റ് കിട്ടിയല്ലൊ അതും ഫസ്റ്റ് ക്ലാസ് ഏസി കൂപ്പെ കണ്‍ഫെം ചെയ്തത്.അല്ലെങ്കില്‍ വിഷമിച്ചു പോയേനെ.'
മനസ്സിലങ്ങനെ ആത്മഗതം പറഞ്ഞു കൊണ്ടൂ ജോര്‍ജ് മെല്ലെ അവിടുന്നെറങ്ങി ജംക്ഷനിലേക്ക് നടന്നു അവിടെ കണ്ട ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.പിന്നെതിരികെ വീട്ടിലേക്ക് പൊകാനായി ട്രാന്‍സ്‌പൊര്‍ട്ട് സ്റ്റാന്റിലേക്ക് ചെന്നു.അല്‍പനേരം കാത്തിരുന്നപ്പോഴേക്കും കുട്ടിക്കാനത്തിനുള്ള ഫാസ്റ്റ് കൊണ്ടു വന്നിട്ടു . ജോര്‍ജ് അതില്‍ കേറീ സീറ്റ് പിടിച്ചു.പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ബസ്സു പുറപ്പെട്ടു.രണ്ടുമൂന്നു മണിക്കൂറത്തെ യാത്ര ഉള്ളതു കൊണ്ടു ജോര്‍ജ്ജ് ടിക്കറ്റെടുത്തതിനു ശേഷം പതിയെ ഉച്ച മയക്കത്തിലേക്കു വീണു
ഇതു ജോര്‍ജ് പട്ടാളത്തില്‍ നിന്നു പെന്‍ഷനായി കുട്ടിക്കാനത്തിനടുത്ത് കുടുംബ വീടു ഭാഗം വെച്ചു കിട്ടിയ സ്ഥലത്തു വീടു വെച്ചു കുടുംബമായി താമസിക്കുന്നു.ജോര്‍ജ്ജിനും ഭാര്യ സൂസന്നയ്ക്കും കൂടി രണ്ടു മക്ക
💬 Comments
View all comments