Chapter Title : നീതുവിന്റെ പൂങ്കാവനം 2 [Poker Haji] [Climax]
തട്ടിക്കൊണ്ട് പറഞ്ഞു.
' മോളെ ഞാന്‍ നിന്നെ ആദ്യമായാണു കാണുന്നതു പക്ഷെ മോളെ എനിക്കറിയാം.നിങ്ങടെ കല്ല്യാണത്തിനു ഈ കള്ള ഹിമാര് എന്നെ വിളിച്ചില്ല.എന്നിട്ടാ എന്നെയവന് നിന്നെ പരിചയപ്പെടുത്തുന്നതു'
'അതു ഡാ. ഞാന്‍ പറഞ്ഞില്ലെ അലക്സ് നാട്ടില്‍ ലീവിനു വന്നപ്പൊ പെട്ടന്നു നടത്തിയതാണു അധികമാരേയും വിളിക്കാന്‍ പോലും സമയം കിട്ടിയില്ല.പെട്ടന്നു നടന്ന കല്ല്യാണമാണെങ്കിലും അലക്സിന്റേം ഞങ്ങടേം ഭാഗ്യമാ ഇവളു.കുറെ പേരെ ഫോണിലാ വിളിച്ചു പറഞ്ഞതു. എല്ലാര്ക്കും പരാതിയാ.നമ്മുടെ വിഷമം ആരറിയാന്‍.'
'പോട്ടെടാ.ഞാന്‍ വെറുതെ പറഞ്ഞതാ.അതൊക്കെ കഴിഞ്ഞ കഥ.' എന്നും പറഞ്ഞ് സുകു സാധനങ്ങളെടുത്ത് കാറില്‍ വെച്ചു നീതു പുറകിലും ജോര്‍ജ്ജ് മുന്നിലും കയറി.
'ആ പിന്നെ സുകൂ എന്തൊക്കെയാണു വീട്ടിലെ വിശേഷങ്ങള്‍.'
'ഓ എന്തു വിശേഷം .അവിടെ എല്ലാവര്ക്കും സും തന്നെ. രമ എന്തൊക്കെയോ ഉണ്ടാകി വെച്ചിട്ടുണ്ട്.അതും കഴിച്ച് രാത്രി കെടക്കാന്‍ പോയാ മതി ഫ്ളാറ്റില്‍.പിന്നെ അവിടെ കൊച്ചുമോന് ഉണ്ട്. ശ്രീജ അവിടില്ല കമ്പനി അവശ്യത്തിനു ഫരീദാബാദ് വരെ പോയതാ .അവള് വിളിച്ചിരുന്നു നിങ്ങള്‍ എത്തിയൊ എന്നു ചോദിച്ചു.അവള് നാളെ വൈകിട്ടെത്തുമെന്നു പറഞ്ഞു.പിന്നെ അവള് പ്രത്യേകം പറഞ്ഞിരിക്കുവാ അവളുടെ ഫ്ളാറ്റില്‍ നിങ്ങള്‍ക്കു താമസിക്കാന്‍ സൗകര്യം ഒരുക്കണമെന്നു.'
സംസാരിച്ചു സംസാരിച്ചു സുകുമാറന്റെ വീട്ടില്‍ എത്തി അവിടെ അവര്‍ക്കു നല്ല സ്വീകരണമാണു കിട്ടിയതു.സുകുമാരന്റെ ഭാര്യ രമ നീതുവുമായി നല്ല കൂട്ടായി.അവര്‍ ജോമോനെ കൊഞ്ചിച്ചു ശ്രീജയുടെ മോനുമായി കളിപ്പിക്കാന്‍ തുടങ്ങി.അതിനിടയില്‍ സുകുമാരന്‍ അലമാരിയില്‍ നിന്നും ഒറു ചെറിയ കുപ്പി എടുത്തു കൊണ്ടു വന്നു രണ്ടെണ്ണം ഒഴിച്ചു.അതു കണ്ടു രമ.
'ഓ തുടങ്ങിയൊ.കൂട്ടുകാരന് വന്നതല്ലെ ഉള്ളൂ ഇനീം സമയം ഇല്ലെ അപ്പോഴേക്കും ധൃതിയായൊ. '
💬 Comments
View all comments