Chapter Title : നീയെൻ ചാരെ [ഒവാബി]
എന്ന് വിചാരിച്ചു പറയാതിരുന്നു എന്ന് മാത്രം ...പക്ഷേ ഇനി......!!!!
നാളെ ഇവിടെ നിന്നും തിരിച്ചു പോവുകയാണ്...
ഹാ...... നീ നേരത്തെ എഴുന്നേറ്റോ .....!!! അലന്റെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്....
അലൻ, അക്ബർ , അവിനാശ്...... ഇവർ മൂന്ന് പേരുമായിരുന്നു ആദിത്യന്റെ സഹയാത്രികർ .....
നാലുപേരും കോളേജ്മേറ്റ്സ്, അടുത്ത കൂട്ടുകാർ...
അവരൊക്കെ എഴുന്നേറ്റോ ....?? ആദി അലനോട് ചോദിച്ചു..
ഹാ ഒരാൾ ബാത്റൂമിലേക്കും ഒരാൾ ഇന്നലത്തെ ക്യാമ്പ്ഫെയറിന്റെ ബാക്കി സാധനം ഒപ്പിക്കാൻ പോയിട്ടുണ്ട് ....
അല്ല ഞാൻ വരുമ്പോൾ നീ വല്ലാത്ത ആലോചനയിലായിരുന്നല്ലോ... എന്താ അന്റെ ഓളെ തേക്കാനുള്ള വഴി ആലോചിക്കുവാണോ...!
ഒന്ന് പോടാ..... ഞാൻ എന്തിനാ ഓളെ തേക്കുന്നത് ഓളെന്റെ മുത്തല്ലേ....
ഹ്മ്....ഹ്മ് ..
അലൻ ഒന്നിരുത്തി മൂളിയിട്ട് ആദിയോട് ബ്രേക്ഫാസ്റ്റ് കഴിക്കാൻ വരാൻ പറഞ്ഞ് തിരിഞ്ഞു നടക്കാനൊരുങ്ങിയതും ആദി അവന്റെ ചുമലിൽ പിടിച്ച് അവിടെ തന്നെ നിർത്തി......
അലൻ ആദിയെ എന്തേ എന്നുള്ള അർത്ഥത്തിൽ ഒന്ന് നോക്കി..
ടാ .......ഞാൻ............ ഞാൻ നമ്മുടെ സൽമാനെക്കുറിച്ചാലോചിക്കുവായിരുന്നു.... നമ്മൾ അവനെ കണ്ടിട്ടിപ്പൊ ഏകദേശം 10 മാസം കഴിഞ്ഞില്ലേ അവനിപ്പോ എവിടെയാ എന്ത് ചെയ്യുവാന്നൊന്നും നമുക്കറിയില്ല......
ഹ്മ് ഒന്നോർത്താൽ അവന്റെ ഇപ്പോഴത്തെ അവസ്ഥക്ക് അറിയാതെയാണെങ്കിലും നമ്മൾ നന്നെയല്ലേടാ കാരണം..... പാവം അവന്റെ ഉമ്മ ഏത് നേരവും അമ്മയോട് അവന്റെ കാര്യം പറഞ്ഞു കരച്ചിലാണ്........
പിന്നെ അവളുടെ.............
ആദി പറയാൻ വന്നത് മുഴുവനാക്കാതെ പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചു ...
ആദി പറയാൻ വന്നത് മുഴുമിച്ചില്ലെങ്കിലും പറയാൻ വന്ന കാര്യം അലന് മനസ്സിലായി.... അവന്റെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ
💬 Comments
View all comments