0%

Chapter Title : നെല്ലിച്ചുവട്ടിൽ [Noufal Muhyadhin]

തിടുക്കത്തിന്റെ തിരയുയർന്നതിന്നൊച്ച സുൽഫിക്കറിൽ അലച്ചിട്ടോ, എന്തോ അന്നാദ്യമായി സുൽഫിക്കർ പാളിയൊന്ന് തിരിഞ്ഞു. അത് കണ്ട് ഗായത്രിക്കുട്ടി ചിരിക്കാനോ കരയാനോ കഴിയാതെ വിവശയായി‌ നിന്നു. അവർ നടന്നകന്നപ്പോൾ അവൾ ഓടിയകത്ത് കയറി കതകടച്ചു. തറയിലിരുന്ന ഗായത്രി മെത്തയിൽ മുഖം പൂഴ്ത്തി സന്തോഷം അടക്കാനാവാതെ തേങ്ങിക്കരഞ്ഞു.

അന്ന് നേരത്തെ സ്കൂളിൽ പോയ ഗായത്രിയ്ക്ക് തിടുക്കമായിരുന്നു സുൽഫിക്കറൊന്ന് വേഗം വന്നു കിട്ടാൻ...

ഇനിയെന്ത് വന്നാലും ശരി ആ മുഖത്തൊന്നു‌ കൂടി നോക്കണം. ഇഷ്ടമുണ്ടെങ്കിൽ അവനൊന്ന് ചിരിക്കുകയെങ്കിലും ചെയ്യുമല്ലോ... ഗായത്രി വെറുതേ പലതും കണക്കുകൂട്ടി.

പക്ഷേ അന്നവൻ ക്ലാസ്സിൽ വന്നത്‌‌ പതിവിലും പ്രസരിപ്പോടെയായിരുന്നു. ആ കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കം ദൃശ്യമായ ഗായത്രിയുടെ കരിനീല മിഴികൾ പിടച്ചു പോയി. അതിനിടയിൽ അവനൊന്ന് നോക്കിയെങ്കിലും ഗായത്രിയുടെ നിയന്ത്രണം വിട്ട് നോട്ടം വഴുതിപ്പോയി... പനിനീർപ്പൂ അധരങ്ങൾ പുറത്തേയ്ക്ക് ചുരുണ്ട് അറിയാതെ ഭാവം മാറി പരിഭവമായിപ്പോയി. അവൻ ഒന്നു കൂടി അവളെ നോക്കി പുറകിലെ ബെഞ്ചിൽ പോയിരുന്നു. ഗായത്രിയുടെ മുഴുവൻ ആത്മവിശ്വാസവും‌ ചോർന്ന് അവൾ സ്വയം‌ പഴിച്ചു. 'ശ്ശോ വേണ്ടായിരുന്നു. അങ്ങിനെയൊന്നുമല്ലടീ നിന്റെ ചെക്കനെ നോക്കേണ്ടത്.' അവൾ സ്വയം തിരുത്തി. അല്ലെങ്കിലും ഇപ്പൊ എട്ടാം ക്ലാസ്സായി. മൂന്ന് കൊല്ലമായി ഇത് മനസ്സിലിട്ട് കൊണ്ടു നടക്കുന്നു. എന്നിട്ടും അത് മനസ്സിലാക്കാത്ത‌ ചെക്കന് ഇത് തന്നെ വേണം. ഇന്ന് മുഴുവൻ ആലോചിക്കട്ടെ. എന്നിട്ട് വിഷമിക്കട്ടെ. അപ്പൊ നാളെ വന്നിട്ട് എന്നെ... നാളെ വന്നിട്ട്? ഒന്ന് ചീത്ത പറയുകയെങ്കിലും ചെയ്താൽ മതിയായിരുന്നു. അവനൊന്ന് ദേഷ്യം പിടിച്ച് നോക്കുമായിരുന്നെങ്കിൽ അതോർത്ത് രാത്രി ഉറങ്ങാതെ കിടന്ന് സങ്കടപ്പെടാൻ കൊതിച്ച പാവം പെണ്ണാണ് ഗായത്രി.

അന്നൊരു ഞായറാഴ്ച്ചയാണ് കളിക്കിടയിൽ സൽമ പറഞ്ഞത്: "ഇക്കാക്ക ചോയ്ച്ച്ന്ന് പറയാൻ പറഞ്ഞു" അത് കേട്ട ഗായത്രിയ്ക്ക് അതുവരെയുണ്ടായിരുന്ന ഭാരം പകുതി കുറഞ്ഞു. എങ്കിലും എന്തെങ്കിലും ഒക്കെ തിരിച്ചും പറയേണ്ടേ? " ഉം എന്തിനാ ചോയ്ച്ചത്?" "അതിക്കറിയുല്ല, നേര്ട്ട് ചോയ്ച്ചോ" സൽമ ഊറിച്ചിരിച്ചാണത് പറഞ്ഞത്.

അന്നുറങ്ങാതിരുന്ന ഗായത്രി പിറ്റേന്ന് സുൽഫിക്കർ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതിരുന്നതിൽ സൽമയോട് പരാതി‌ പറഞ്ഞു. അതിന് സുൽഫിക്കറിന്റെ മറുപടി സൽമ പറഞ്ഞത്‌ ഇന്നും ഇന്നലെയെന്നോണം മങ്ങാതെ നിൽക്കുന്നു:

💬 Comments

View all comments