0%

Chapter Title : നെയ് കുംഭം [Master]

Author : Master Read All Parts 2.2K

ചെറുക്കനെ അച്ചായന്‍ കണ്ടുപിടിച്ച് എന്നെ ഒന്ന് സഹായിക്ക്..ആ എളേ പെണ്ണും ഇവളെ കണ്ടു പഠിച്ചാല്‍ ഞാന്‍ എന്നാ ചെയ്യും...”

“നീ വെഷമിക്കാതെ..നമുക്ക് അതൊക്കെ ചെയ്യാം..പക്ഷെ കല്യാണത്തിനു മുന്‍പ് അവളുടെ ഈ സ്വഭാവം ഒന്ന് മാറ്റണം..അതിനു പറ്റിയ ഒരു വൈദ്യരെ എനിക്കറിയാം” അവറാന്‍ കള്ളം തട്ടിവിട്ടു.

“ആണോ..ഒള്ള കാര്യമാണോ അച്ചായാ?’

“ആണെടി..ഇതുപോലെ ഇളക്കമുള്ള പെണ്‍പിള്ളാര്‍ക്ക് അയാള്‍ ഒരു മന്ത്രച്ചരട്‌ നല്‍കും..പിന്നെ അത് കെട്ടുന്നതിനു മുന്‍പ് എന്തോ ഒരു മരുന്നും..അത് കഴിച്ചാല്‍ പെണ്ണിന്റെ സ്വഭാവം നന്നാകും..”

മോളിയുടെ ഭാവം ശ്രദ്ധിച്ചുകൊണ്ട് അവറാന്‍ പറഞ്ഞു.

“ഒള്ളതാണോ അച്ചായാ..ചരട് കെട്ടിയാല്‍ എങ്ങനാ സ്വഭാവം മാറുന്നത്?” മോളി സംശയത്തോടെ ചോദിച്ചു.

“എന്റെടി എനിക്കും ഇതിലൊന്നും വിശ്വാസം ഉണ്ടാരുന്നില്ല..പക്ഷെ എന്റെ ഒരു സുഹൃത്തിന്റെ മരുമകള്‍ ഇതുപോലെ ഒരു വേലി ചാടി ആയിരുന്നു..അവളെ ഈ വൈദ്യനാണ് മാറ്റിയത്..അതെനിക്ക് നേരിട്ട് അറിയാവുന്ന കേസാ” അവറാന്‍ ഇല്ലാത്ത വൈദ്യന്റെ ഗുണഗണം വര്‍ണ്ണിച്ചു.

“എന്നാല്‍ അവളെ ആ വൈദ്യരെ ഒന്ന് കാണിക്ക് അച്ചായാ..”

“നീ കൊണ്ടുപോ അവളെ..”

മോളിയുടെ മനസ് അറിയാനായി അവറാന്‍ അഭിനയിച്ചു.

“ഓ.എന്റെ കൂടെ ഒരെടത്തും ആ നശൂലം വരത്തില്ല..അച്ചായന്‍ അവളെ എങ്ങനേലും ഒന്ന് കൊണ്ടുപോ....ഞാന്‍ വന്നാല്‍ അവള് വരുന്നില്ലെന്നെ പറയൂ”

അവറാന്റെ ഉള്ളില്‍ ഒരായിരം അമിട്ടുകള്‍ പൊട്ടി. വെറുതെ തട്ടിവിട്ട കള്ളമാണ്; ഇപ്പോള്‍ മോളി അത് വിശ്വസിച്ചിരിക്കുന്നു.

“എടി..അയാള് കൊറേ ദൂരെയാ..അങ്ങ് മൂന്നാറിലെ ഒരു കാട്ടിലാ അയാളുടെ വീടും ആശൂത്രീം..രാത്രീലെ അയാള്‍ ചികിത്സ ചെയ്യൂ..ഇരുട്ടില്‍ ചെയ്താലേ ഫലിക്കൂ എന്നാ അയാള് പറേന്നത്..” അവറാന്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ട് പറഞ്ഞു.

“യ്യോ..ദൂരെ ആണോ..അപ്പം അച്ചായന് പോകാന്‍ പ്രയാസമാ അല്യോ..വേറെ ആരെ

💬 Comments

View all comments