0%

Chapter Title : നിബി അയലത്തെ അച്ചായത്തി [Dipin]

Author : Kambikathakal Read All Parts 4.8K

ഒരു സ്റ്റിക്കർ ഇട്ടു "

" പോയികിടന്നു ഉറങ്ങേടാ നാറി, വേണ്ടാത്ത ചിന്തിച്ചു കിടക്കാതെ, ഗുഡ് നൈറ്റ് " അവൾ മെസ്സേജിറ്റ അവസാനിപ്പിച്ചു.

ഞാൻ പതിയെ ഗൂഗിളിൽ സേർച്ച് ചെയ്തു ഒരു ഉഴുന്ന് വടയുടെ ഫോട്ടോ എടുത്ത് അവൾക്കയച്ചു.

അവൾ ചിരിച്ചുകൊണ്ടുള്ള സ്മൈലി ഇട്ട് ഗുഡ് നൈറ്റ് പറഞ്ഞു ഓഫ്‌ലൈൻ ആയി.

ആ ലൈൻ സെറ്റ് ആയി എന്നുള്ള സന്തോഷത്തോടെ ഞാനും കിടന്നു ഉറക്കം വന്നില്ലെങ്കിലും അവളെ ഓർത്തു കിടന്ന ഞാൻ എപ്പോളോ ഉറങ്ങിപ്പോയി.

രാവിലെ പതിവ് പോലെ എഴുന്നേറ്റ് റെഡി ആയി ജോലിക്ക് പോയി. പോകാൻ നേരം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന ജിജോ ചേട്ടനെ കണ്ടു " ചേട്ടന് നൈറ്റ് ആയിരുന്നോ " ഒരു കുശലം ചോദിച്ചു.

" ആയിരുന്നെടാ, നീ പോകുന്നേ ഉള്ളോ " ചേട്ടനും കുശലം മടക്കി നൽകി

" ഇത്തിരി ലേറ്റ് ആയി,"ചേച്ചിക്കും ( എന്റെ പെങ്ങൾ ) നൈറ്റ് ആയിരുന്നു, പിള്ളേരെ രാവിലെ ഒരുക്കി വിടാൻ അളിയനെ ഹെല്പ് ചെയ്യേണ്ടി വന്നു, അതാ ലേറ്റ് ആയത്, നിബി ചേച്ചിക്കും നൈറ്റ് ആയിരുന്നോ " ഒന്നും അറിയാത്തപോലെ ചോദിച്ചു.

" അല്ല അവൾക്ക് മോർണിംഗ് ആണ്, രാവിലെ ഏഴുമണിക്ക് പോയിക്കാണും " ചേട്ടൻ പറഞ്ഞു

ശേഷം ഞാനും ബൈ പറഞ്ഞു എന്റെ കാറിനടുത്തേക്ക് പോയി, ജോലിക്ക് പുറപ്പെട്ടു. പതിവ് പോലെ തിരക്കുള്ള ദിവസം ആയിരുന്നത് കൊണ്ട് വൈകുന്നേരം ആയതു ഞാൻ പോലും അറിഞ്ഞില്ല, മറ്റൊന്നിനെ പറ്റിയും ചിന്തിക്കാൻ പോലും സമയവും കിട്ടിയില്ല . കാറിൽ തിരിച്ചു റൂമിലേക്ക് പോകുമ്പോൾ മുഴുവൻ

💬 Comments

View all comments