Chapter Title : നിധിയുടെ അവധിക്കാലം [Story Teller]
അമ്മയെ കെട്ടിപിടിച്ചു കവിളിൽ മുത്തി...
മ്മ്മ് മതി നിന്റെ സോപിങ്.... കാട്ടിൽ കൂടി ഒന്നും കയറി നടന്നേക്കരുത്...
അടുത്ത ദിവസങ്ങളിൽ അവർ നാട്ടിൽ ഉള്ള റിലേറ്റീവ്സ് ന്റെ വീടുകളിൽ എല്ലാം പോയി...
സാറ്റർഡേ രാവിലെ ധന്യ തിരിച്ചു പോയി....
ധന്യയെ കയറ്റി വിട്ടു തിരിച്ചു വരുമ്പോൾ തന്നെ നിധി ഒരു പാട് പ്ലാൻ ചെയ്തു....
ഇന്ന് തന്നെ തോട്ടിൽ ചാടി കുളിക്കണം... മീൻ പിടിക്കണം ....
ഡാഡിയുടെ കൂടെ ട്രെക്കിങ് നു പോണം....
ഡാഡി... നമുക്ക് ഇന്ന് മീൻ പിടിക്കാൻ പോയാലോ???
ആം... പോയേക്കാം മോളൂ...
നവീൻ അവളുടെ ആഗ്രഹങ്ങൾക്ക് ഒരിക്കലും തടസം നിൽക്കാറില്ല ...
എനിക്കറിയാരുന്നു നീ ഇതിന ഇവിടെ നിന്നതു എന്ന് .... നവീൻ ചിരിച്ചു...
പിന്നെ... ഇതൊക്കെ ഇപ്പൊ എന്ജോയ് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോഴാ... അവൾ കണ്ണിറുക്കി...
അവർ ഫുഡ് വാങ്ങി വന്നു... കഴിച്ചു കഴിഞ്ഞു അവർ ചൂണ്ട സെറ്റ് ചെയ്തു പറമ്പിലേക്ക് ഇറങ്ങി...
ചൂണ്ട ഇട്ടിട്ടുള്ളവർക് അറിയാം... മീൻ ഒന്നും കിട്ടിയില്ലെങ്കിൽ പോലും ചൂണ്ടയിടാൻ ഭയങ്കര രസം ആണ്
അന്ന് നല്ല ഭാഗ്യമുള്ള ദിവസം ആയിരുന്നു...
അവർക്കു നല്ല മീൻ കിട്ടി ... കുറെ അധികം പള്ളത്തികൾ കിട്ടി... നിധി എക്സിറ്റമെന്റിൽ തുള്ളിച്ചാടി...
അവളുടെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട് അത്യാവശ്യം വലിപ്പമുള്ള ഒരു വാള ചൂണ്ടയിൽ കുരുങ്ങി...
വൗ... ഡാ... സൂപ്പർ...
ചിലപ്പോ സന്തോഷം അധികമാകുമ്പോൾ നിധി നവീനെ ഡാ എന്ന് വിളിക്കാറുണ്ട്... 'അമ്മ കേൾക്കാതെ .....
നിധി നന്നായി എന്ജോയ് ചെയ്തു...
അവൾ എല്ലാം ഫോട്ടോ എടുത്തു... വീഡിയോ എടുത്തു...
💬 Comments
View all comments