Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]
എന്നേക്കാൾ ഉയരത്തിൽ അത് പത്തി വിടർത്തുന്നത് പോലെ എനിക്ക് തോന്നി.
ആ ചുവന്ന കണ്ണുകളിലെ കൃഷ്ണമണിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. സാധാരണ മൃഗങ്ങളെപ്പോലെയല്ല...
നെടുകെ പിളർന്ന, കറുത്ത പാടുകൾ...
അതൊരു പാമ്പിന്റെ കണ്ണുകൾ ആയിരുന്നു!
പക്ഷേ ഇത്രയും വലിപ്പമുള്ള ഒരു പാമ്പ്... അതും ഈ വെള്ളത്തിനടിയിൽ...
അതിന്റെ നിശ്വാസം വെള്ളത്തിൽ കുമിളകളായി എന്റെ മുഖത്ത് വന്ന് തറയ്ക്കുന്നുണ്ട്.
ആ നോട്ടം കണ്ടപ്പോൾ തന്നെ എന്റെ രക്തം മരവിച്ചു പോയി.
ഇരയെ കിട്ടിയ സന്തോഷമാണോ അതോ
ഉറക്കം കെടുത്തിയ ദേഷ്യമാണോ ആ കണ്ണുകളിൽ എന്ന് എനിക്ക് മനസ്സിലായില്ല.
ഓടണോ അതോ അനങ്ങാതെ നിൽക്കണോ എന്നറിയാതെ ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി മരവിച്ചു നിന്നുപോയി...
"സോറി ബ്രോ... അറിയാതെ തട്ടിയതാ... ഉറക്കം കളഞ്ഞതിൽ ക്ഷമിക്കണം... ഞാൻ പൊയ്ക്കോളാം... ഗുഡ് നൈറ്റ്..."
ഒരുമാതിരി കോമഡി പടത്തിൽ നായകൻ വില്ലന്റെ മുന്നിൽ പെട്ടുപോകുമ്പോൾ പറയുന്ന ഡയലോഗ് പോലെ ഞാനത് തട്ടിവിട്ടു പറഞ്ഞുകൊണ്ട് ഞാൻ മെല്ലെ സ്കൂട്ട് ആവാൻ നോക്കി...
സഭാഷ്..... 😐
കാലുകൾ അനങ്ങുന്നില്ല...
ഫെവികോൾ ഇട്ട് ഒട്ടിച്ചു വെച്ചത് പോലെ കാലുകൾ രണ്ടും തറയിൽ ഉറച്ചു പോയിരിക്കുന്നു. എത്ര ബലം പിടിച്ചിട്ടും ഒരടി മുന്നോട്ട് വെക്കാൻ പറ്റുന്നില്ല.
എന്റെ കിളി പോയി.
ഞാൻ മെല്ലെ തല ചെരിച്ചു ആ പാമ്പിനെ നോക്കി.
സ്വപ്നമാണെന്നറിയാമെങ്കിലും ഉള്ളിന്റെ ഉള്ളിലൊരു പേടി...ഇനി അഥവാ ഇതൊരു സ്വപ്നമല്ലെങ്കിലോ.... 😳
"പേടിപ്പിക്കല്ലേ മൈരേ.... "
ഞാൻ എന്നോട് തന്നേ പറഞ്ഞു...
ആ മൈര് പാമ്പ് അനങ്ങുന്നില്ല. ആ ചുവന്ന കണ്ണുകൾ കൊണ്ട് എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്....
ഇതിനെന്താ വയ്യേ... 😐
വല്ല മനുഷ്യനോ മറ്റോ ആയിരുന്നെങ്കിൽ ആ രണ്ട് കണ്ണും അങ്ങ് കുത്തിപൊട്ടിക്കായിരുന്നു..
അത് വിചാരിച്ചതേ ഓർമ്മയുള്ളു
തൊട്ടടുത്ത നിമിഷം...
എനിക്ക് ചിന്തിക്കാൻ പോലും സാവകാശം കിട്ടിയില്ല...
ഇരുട്ടിന്റെ മറവിൽ നിന്നും കട്ടിയുള്ള ഒരു വടം പോലെ അതിന്റെ വാല് പാഞ്ഞു വന്നു.
കണ്ണിമവെക്കുന്ന വേഗത്തിൽ അത് എന്റെ ശരീരത്തിൽ വരിഞ്ഞു മുറുക്കി.
ഒരു പെരുമ്പാമ്പ് ഇരയെ പിടിക്കുന്നത് പോലെ, അത് എന്നെ വലിഞ്ഞു മുറുക്കി.
എല്ലുകൾ നുറുങ്ങുന്ന വേദന...
💬 Comments
View all comments