Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]
ഉള്ളിലുണ്ടായിരുന്നു....
സച്ചിനും രാഹുലും ഇതൊന്നും കാണാത്തത് നന്നായി... 😐
ആ സുഖത്തിനും യുദ്ധത്തിനും ഇടയിൽപ്പെട്ട് ഞാൻ ഉരുകുമ്പോഴാണ്...
"ഠപ്പേ....!!"
ക്ലാസ്സിന്റെ വാതിൽ തള്ളിത്തുറന്ന് വലിയൊരു ശബ്ദം കേട്ടത്.
ഞെട്ടിപ്പോയ ആമി എന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു. എന്റെ കൈകൾ രണ്ടും രണ്ട് വഴിക്ക് തെറിച്ചു.
ക്ലാസ്സിലെ ബഹളം മുഴുവൻ ആ നിമിഷം നിലച്ചു.
എല്ലാവരുടെയും ശ്രദ്ധ വാതിക്കലേക്ക് തിരിഞ്ഞു.
വാതിലിന്റെ അവിടെ, ഓടി കിതച്ചുകൊണ്ട്, പേടിച്ച് വിറച്ച് നിൽക്കുന്ന ഒരു പയ്യൻ.
അവന്റെ കണ്ണുകൾ തുറിച്ചു നിൽക്കുന്നുണ്ടായിരുന്നു. വിയർപ്പ് തുള്ളികൾ മുഖത്തൂടെ ഒലിച്ചിറങ്ങുന്നു. ശ്വാസം കിട്ടാതെ അവൻ പിടയുന്നത് കണ്ടപ്പോൾ തന്നെ എന്തോ വലിയ അപകടം നടന്നിട്ടുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി.
ക്ലാസ്സ് മുഴുവൻ നിശബ്ദമായി.
"എന്താടാ...? എന്ത് പറ്റി...?"
മുൻ ബെഞ്ചിലിരുന്ന ആരോ ചോദിച്ചു.
അവൻ തൊണ്ട ഒന്നു വിഴുങ്ങി. പറയാൻ വാക്കുകൾ കിട്ടാത്തത് പോലെ അവൻ വിറച്ചു. ഒടുവിൽ വിക്കി വിക്കി അവൻ അത് പറഞ്ഞു.
"അവിടെ... നമ്മുടെ കോളേജിന്റെ ബാക്കിൽ... കാടുപിടിച്ചു കിടക്കുന്നിടത്ത്..."
അവൻ ഒന്ന് നിർത്തി, എല്ലാവരെയും ഒന്ന് നോക്കി. ആ കണ്ണുകളിലെ ഭയം ഞങ്ങളിലേക്കും പടർന്നു.
"വീണ്ടും... ഒരു ഡെഡ് ബോഡി...!"
ആ വാക്കുകൾ കേട്ടതും ക്ലാസ്സിൽ മരവിപ്പിക്കുന്ന ഒരു നിശബ്ദത പടർന്നു... എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിമാഞ്ഞു....
തുടരും...
💬 Comments
View all comments