Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
തന്നെ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടി.
ആരുടെ മുന്നിലും എനിക്കെന്റെ പെണ്ണുങ്ങളോട് ധൈര്യമായി സല്ലപിക്കാം..
പിന്നെയാണ് ആ വിളി...
നിധിക്ക് ഞാൻ ഇപ്പോൾ വാവയും... ആമിക്ക് ഞാൻ പൊന്നൂസുമാണ് !🫣
മറ്റുള്ളവരുടെ മുന്നിൽ വെച്ച് കൊഞ്ചിച്ചുകൊണ്ട് അവരെന്നെ അങ്ങനെ വിളിക്കുമ്പോൾ ആദ്യം എനിക്ക് ഭയങ്കര ചമ്മലായിരുന്നു.
"ഡീ... ആളുകൾ കേൾക്കും..." എന്ന് ഞാൻ പറയും.
പക്ഷേ അവർ കാര്യമാക്കില്ല.
"കേൾക്കുന്നവർ കേൾക്കട്ടെ..." എന്ന മട്ടിൽ അവർ സ്നേഹം പ്രകടിപ്പിക്കും.
സത്യം പറഞ്ഞാൽ, ആ ചമ്മലിനപ്പുറം നമ്മളെ ഇങ്ങനെ സ്നേഹിക്കാനും കൊഞ്ചിക്കാനും കൂടെ ആരെങ്കിലും ഒക്കെ ഉള്ളത് വലിയൊരു ഭാഗ്യമല്ലേ എന്ന് ഞാനും ചിന്തിച്ചു തുടങ്ങി. അവരുടെ ആ വിളി കേൾക്കാൻ എന്റെ മനസ്സ് കൊതിച്ചു തുടങ്ങി എന്ന് പറയുന്നതാവും സത്യം.
സച്ചിനും രാഹുലിനും സ്വന്തമായി ലൈൻ ഉള്ളതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ പ്രേമം അവർക്കൊരു പ്രശ്നമായി തോന്നിയില്ല.തോന്നിയിട്ടും കാര്യമൊന്നുമില്ല. അത്കൊണ്ട് തന്നെ അവർ ഫുൾ സപ്പോർട്ടുമായി കൂടെ നിന്നു.
ആമിക്കും നിധിക്കും എന്നോടുള്ള അടുപ്പം കൃതികയിൽ എന്തെങ്കിലും ഇഷ്ടക്കേട് വരുത്തുമോ എന്ന ചിന്ത ഉണ്ടായിരുന്നെങ്കിലും. അങ്ങനെയൊന്നും സംഭവിച്ചില്ല,അവൾക്ക് അതിൽ യാധൊരു പ്രശ്നങ്ങളുമില്ല. പോരാത്തതിന് ആമിയും, നിധിയും,റോസും,കൃതികയും അവർ നാലുപേരും ഇപ്പോൾ നല്ല കട്ട ചങ്കുകളും...
പിന്നേ റോസിന്റെയും കൃതികയുടെയും തൊട്ടുരുമ്മിയുള്ള ഇരുത്തവും,പിടിത്തവും കാണുമ്പോൾ അവരുടെ ഇടയിൽ വേറെന്തെങ്കിലും നടക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. അവരുടെ നോട്ടത്തിലും ഭാവത്തിലും ഒക്കെ എന്തൊക്കെയോ മാറ്റങ്ങൾ...
ഇതിനിടയിൽ അർജുനും ഫൈസലും വീണ്ടും ചൊറിയാൻ വന്നിരുന്നു. പക്ഷേ പണ്ടത്തെ പോലെയല്ല, ഞങ്ങളുടെ മൈൻഡ് സെറ്റ് ആകേ മാറിയിരുന്നു. വലിയ വലിയ പ്രശ്നങ്ങൾ
💬 Comments
View all comments