Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
രാജകുമാരനെപ്പോലെ, രണ്ട് സുന്ദരികളുടെ അകമ്പടിയോടെയുള്ള ആ നടപ്പ് ഞാൻ ശരിക്കും ആസ്വദിച്ചു.
ഇടയ്ക്കിടെ ഓരോ ഡ്രസ്സ് എടുത്ത് ദേഹത്ത് വെച്ച് നോക്കി അവർ എന്നോട് അഭിപ്രായം ചോദിച്ചുകൊണ്ടിരുന്നു.
" ഇത് എങ്ങനെയുണ്ട്?"
"ഇതോ...?"
"അടിപൊളി...", "സൂപ്പർ..." എന്നൊക്കെ പറഞ്ഞ് ഞാനും അവരേ പ്രോത്സാഹിപ്പിച്ചു.
സത്യത്തിൽ ആ ഡ്രസ്സുകളേക്കാൾ ഭംഗി അത് വെച്ചുനോക്കുന്നവരെ കാണാനാണെന്ന് പറയാൻ നാവ് തരിച്ചെങ്കിലും, അത് കേട്ട് അവർ അങ്ങനെ സുഖിക്കേണ്ട എന്ന കാരണത്താൽ ഞാൻ എന്റെ നാവിനേ അടക്കി വച്ചു...
അതൊരു ഹൈ-ടെക് ഷോപ്പിംഗ് മാൾ ആയതുകൊണ്ടാണോ, എന്നറിയില്ല, അവിടെ ഞങ്ങളെ സഹായിക്കാനോ ശല്യം ചെയ്യാനോ സെയിൽസ് ഗേൾസോ മറ്റു സ്റ്റാഫുകളോ ആരും തന്നെ ഉണ്ടായിരുന്നില്ല.ആകേ ഉണ്ടായിരുന്നത് ഫ്രണ്ട് ഡെസ്കിൽ ബില്ല് പേ ചെയ്യുന്നതിന്റെ ഒക്കെ അവിടെയായി രണ്ട് പെണ്ണുങ്ങൾ..
വിശാലമായ ആ ഫ്ലോറിൽ നിരത്തിവെച്ചിരിക്കുന്ന വസ്ത്രങ്ങളിൽ നിന്നും നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക, ശേഷം നമ്മൾ തന്നെ ബില്ല് പേ ചെയ്യാനായി കൊണ്ടു കൊടുക്കുക.ഒരു സെൽഫ് സർവീസ് രീതിയൊക്ക പോലേ..
അതുകൊണ്ട് തന്നെ, ആരും ഉറ്റുനോക്കാനില്ലാത്ത ആ വലിയ സ്പേസിൽ ഡ്രസ്സ് എടുക്കാൻ വന്ന കുറച്ചുപേർ മാത്രമുള്ളത് ഞങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി...
ആമിയുടെയും നിധിയുടെയും കണ്ണുകൾ വീണ്ടും വീണ്ടും ഓരോ ഡ്രസ്സുകളിലും മാറി മാറി സഞ്ചരിക്കുന്നുണ്ട്....
ലേഡീസ് സെക്ഷനിലെ വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങൾക്കിടയിലൂടെ അവർ നടക്കുമ്പോൾ ഞാനും ഒരു അനുസരണയുള്ള കുട്ടിയെപ്പോലെ അവരുടെ പിന്നാലെ കൂടി.
നിധി ഒരു ഗൗൺ എടുത്ത് ദേഹത്ത് വെച്ച് നോക്കുന്ന തിരക്കിലായിരുന്നു. ആ സമയം നോക്കിയാണ് ആമി എന്റെ കൈത്തണ്ടയിൽ മെല്ലെ നുള്ളിയത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കയ്യിലൊരു പുതിയ ടോപ്പും ചുരുട്ടിപ്പിടിച്ച് അവളെന്നെ കണ്ണിറുക്കി കാണിച്ചു.
"വാ..."
അവളെന്നെയും വലിച്ച് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി വേഗത്തിൽ ചെയ്ഞ്ചിങ് റൂമിന് നേരെ നടന്നു.
ചുറ്റും ആളുകളുണ്ടെങ്കിലും ആ ഒരു നിമിഷത്തെ ത്രില്ല്
💬 Comments
View all comments