0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി ഒന്ന് നോക്കി. ആമിയുടെ കോലം കണ്ടതും അവൾ എന്നേ നോക്കി പല്ലുകടിച്ചു...

​"ഇതായിരുന്നല്ലേ പരിപാടി... നീ ഇവളേ സഹായിക്കാൻ വന്നതാണോ......?"

​നിധി എന്നോട് ചോദിച്ചു.

​"അ..അത്...റൂമിനുള്ളിൽ ഒരു പാറ്റയുണ്ട് എന്ന് പറഞ്ഞപ്പോ.. ഞ.. ഞാനതിനേ പിടിക്കാൻ വന്നതാ.. "

​വിക്കി വിക്കി എങ്ങനെയോ പറഞ്ഞ് നിർത്തിയതും നിധി ഞങ്ങളുടെ രണ്ടുപേരുടെയും ചെവിയിൽ ആഞ്ഞ് പിടിച്ചു.

​"ആഹ്... എടി... വിടടി..."

ആമി വേദന കൊണ്ട് പുളഞ്ഞു.

​"ആഹ്... എടി ശവമേ... വേദനിക്കുന്നു...ആരെങ്കിലും കേൾക്കും"

ഞാനും അറിയാതെ ഒച്ചവെച്ചുപോയി.

​"മിണ്ടരുത് രണ്ടും... ഷോപ്പിംഗ് മാളാണ്, ആളുകൾ നടക്കുന്നുണ്ട് എന്ന വല്ല വിചാരവുമുണ്ടോ നിങ്ങൾക്ക്? ഡ്രസ്സ് എടുക്കാൻ ഞാൻ അങ്ങോട്ട് മാറിയപ്പഴേക്കും രണ്ടും കൂടി ഹണിമൂൺ ആഘോഷിക്കാൻ ഇറങ്ങിയേക്കുവാ..."

​അവൾ ഞങ്ങളുടെ ചെവിയിൽ പിടിച്ച് ഒന്നുകൂടി തിരിച്ചു. വേദന കൊണ്ട് എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.

​"ഇനി മേലാൽ ഇത് ആവർത്തിച്ചാൽ ഉണ്ടല്ലോ... രണ്ടിന്റെയും തൊലി ഞാൻ ഉരിക്കും... കേട്ടോടാ..."

​എന്നെ നോക്കി അവൾ കണ്ണുരുട്ടിയ ശേഷം അവൾ ദയനീയമായി ആമിയേ നോക്കി...

​"അതേയ് മാഡം. പബ്ലിക് സ്പേസാണ് നാണം കെടുത്തരുത്.അറ്റ്ലീസ്റ്റ് വീട് എത്തുന്നവരെയെങ്കിലും കഷമിച്ചൂടെ"

തൊഴുകയ്യോടെ നിധി പറഞ്ഞു നിർത്തി...

അപ്പോഴേക്കും ആമി പിണങ്ങിയിട്ടുണ്ടായിരുന്നു....

ആ കാഴ്ച കണ്ട് നിധിക്ക് ചിരിവന്നെങ്കിലും, ചിരിച്ചാൽ പിന്നേ ആമി മിണ്ടില്ല എന്ന കാരണത്താൽ ഒരു ലാളനയോടേ അവളെ നിധി തന്റെ മാറിലേക്കടുപ്പിച്ചു.....

ആദ്യം കക്ഷി ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും നിധി കൂടുതൽ ബലം ഉപയോഗിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് നിധിയുടെ തോളിലേക്ക് ചാഞ്ഞു.

"കുറച്ച് കുരുത്തക്കേട് കയ്യിലുണ്ടന്നേ ഉള്ളു, പക്ഷേ എന്ത്

💬 Comments

View all comments