0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

പോട്ടെ... വാ... ഇനി നിനക്കുള്ളത് എടുക്കാം..."

ആമി എന്റെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.

ഞങ്ങൾ മൂന്നുപേരും കൂടി മെൻസ് സെക്ഷനിലേക്ക് നടന്നു. അവിടെ എത്തിയതും അവരുടെ സ്വഭാവം മാറി. എന്നെ ഒരു പാവയെപ്പോലെ നിർത്തിയിട്ട് അവർ രണ്ടുപേരും കൂടി ഡ്രസ്സുകൾ തിരഞ്ഞെടുക്കാൻ തുടങ്ങി.

"ശ്രീ... ഇങ്ങോട്ട് നോക്കിയേ... ഈ കളർ ഇവന് ചേരില്ലേ..."

ആമി ഒരു നേവി ബ്ലൂ ഷർട്ട് എന്റെ ദേഹത്ത് വെച്ചുനോക്കി നിധിയോട് ചോദിച്ചു...

"സൂപ്പർ......, പിന്നേ ഈ മെറൂൺ നോക്കിയേ ഇതെങ്ങനുണ്ട്...?"

നിധി മറ്റൊന്ന് എടുത്തു കാണിച്ചു.

പിന്നെ അവിടെ നടന്നത് അവരുടെ ഭരണമായിരുന്നു. ഓരോ ഷർട്ടും ജീൻസും എടുക്കുന്നു, എന്റെ ദേഹത്ത് വെച്ചു നോക്കുന്നു, അവർ തന്നെ അത് റിജക്ടും സെലക്ടും ചെയ്യുന്നു...

ഞാൻ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടുനിന്നു. ഒടുവിൽ അവരുടെ തൃപ്തിക്ക് അനുസരിച്ചുള്ള കുറച്ച് ഷർട്ടുകളും ജീൻസും പിന്നേ ഇന്നേഴ്സും അവർ തന്നെ തിരഞ്ഞെടുത്തു.

ബില്ല് പേ ചെയ്ത് ആ വലിയ ഷോപ്പിംഗ് മാളിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും സമയം ഒരുപാടായിരുന്നു... അവസാനം ഒരു മന്തികൂടി കഴിച്ചിട്ടാണ് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് വിട്ടത്...

******************

അന്നത്തെ ആ മെഗാ ഷോപ്പിംഗും ബഹളവുമായി ആ ദിവസം പെട്ടെന്ന് കടന്നുപോയി.

പിറ്റേന്ന് വെളുപ്പിനെ തന്നെ ഞങ്ങൾ എല്ലാവരും റെഡിയായി, മനസ്സിൽ ഒത്തിരി പ്രതീക്ഷകളുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ തയ്യാറായി നിന്നു.

ആമിയും നിധിയും റോസുമൊക്കെഒരു ടൂറിന് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് സമ്മതം വാങ്ങിയത്. നാട്ടിലാകെ പേടിപ്പിക്കുന്ന സംഭവങ്ങൾ നടക്കുന്നത് കൊണ്ടും, ആകെ മൊത്തം ഒരു ഭീതി നിലനിൽക്കുന്നത് കൊണ്ടും മക്കൾ കുറച്ചുദിവസം

💬 Comments

View all comments