0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

എവിടെയോ മാഞ്ഞുപോയി.

പുറത്ത് ആ മല ഒരു രാക്ഷസനെപ്പോലെ ഭയപ്പെടുത്തുന്നതാണെങ്കിൽ, അതിനുള്ളിൽ അതൊരു ശാന്തമായ അമ്മയെപ്പോലെയായിരുന്നു.

വല്ലാത്തൊരു നിശബ്ദത... പക്ഷേ അത് പേടിപ്പിക്കുന്ന നിശബ്ദതയല്ല, ഒരു സ്വാഗ്ഗത്തിനുള്ളിൽ കയറിയാലെന്ന പോലെയുള്ള ശാന്തത.

നമ്മൾ മൂന്നുപേരും അവിശ്വസനീയതയോടെ ആ പൂക്കൾക്കിടയിലൂടെ നടന്നു....

പെട്ടെന്നാണ് നിധി അത് ശ്രദ്ധിച്ചത്. ആ വള്ളിപ്പടർപ്പുകൾ എല്ലാം കൂടി ചെന്നു ചേരുന്നത് ഒരൊറ്റ ബിന്ദുവിലേക്കാണ്. ആ അറയുടെ ഒത്ത നടുക്ക്, പൂക്കൾ കൊണ്ട് മെനഞ്ഞെടുത്ത ഒരു പീഠം പോലെ ഒരിടം...""""

""""ആ വള്ളിപ്പടർപ്പുകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതിന്റെ ഒത്ത നടുക്കായി... ഒരു ചെറിയ ദ്വാരം നമ്മൾ കണ്ടു.....

സാധാരണ ഇരുട്ടിലേക്കാണ് ദ്വാരങ്ങൾ തുറക്കാറുള്ളത്. പക്ഷേ, ഇതിനുള്ളിൽ... ഇതിനുള്ളിൽ നിന്നും പുറത്തേക്ക് ഒരു പ്രകാശം അലയടിക്കുന്നുണ്ടായിരുന്നു.

ആഴക്കടലിലെ ഏതോ അപൂർവ്വ രത്നം തിളങ്ങുന്നതുപോലെ, ഒരേസമയം ആകർഷിക്കുന്നതും എന്നാൽ അടുക്കാൻ ഭയം തോന്നുന്നതുമായ ഒരു വിചിത്രമായ നീല വെളിച്ചം.

ഞങ്ങൾ മൂന്നുപേരും ശ്വാസമടക്കിപ്പിടിച്ച് ആ ദ്വാരത്തിലേക്ക് ഉറ്റുനോക്കി നിൽക്കുകയായിരുന്നു. എന്താണ് അതിനുള്ളിലെന്ന് കാണാൻ നീ പതിയെ കുനിഞ്ഞതും...

പെട്ടെന്നായിരുന്നു... ആ ശാന്തതയെ കീറിമുറിച്ചുകൊണ്ട് നേരത്തെ കേട്ട അതേ ഭയാനകമായ ശബ്ദം വീണ്ടും മുഴങ്ങിയത്!""""

അവൾ ഒന്ന് നിർത്തി, ആ ശബ്ദം വീണ്ടും കേട്ടാലെന്ന പോലെ കൈകൾ കൂട്ടിപ്പിടിച്ചു.

"ഇത്തവണ അതിന്റെ ശക്തി ആയിരം മടങ്ങായിരുന്നു പൊന്നൂസേ.

വെറുമൊരു അലർച്ചയായിരുന്നില്ല... ഭൂമിയുടെ ഉള്ളിൽ നിന്നും പാറക്കെട്ടുകൾ പൊട്ടിത്തെറിക്കുന്നതുപോലെയുള്ള ഒരു മുഴക്കം.

എന്റെ കാതുകൾ പൊട്ടിപ്പോകുമെന്ന് എനിക്ക് തോന്നി.

പക്ഷേ, ഏറ്റവും ഭീകരമായ കാഴ്ച അതൊന്നുമായിരുന്നില്ല...

ആ ശബ്ദം കേട്ടതും, അതുവരെ ശാന്തമായി നിന്ന ആ പൂക്കളും വള്ളികളും... അവ പേടിച്ചരണ്ടതുപോലെ വിറയ്ക്കാൻ തുടങ്ങി!

കാറ്റില്ലാതെ തന്നെ അവ ആടിയുലയുന്നു... വള്ളികൾ പാമ്പുകളെപ്പോലെ പിരിയുന്നു... വിടർന്നു നിന്ന പൂവുകൾ ഭയം കൊണ്ട് ഇതളുകൾ കൂട്ടിപ്പിടിച്ച് ചുരുങ്ങുന്നു...

ആ മലയുടെ ഹൃദയം ഭയം കൊണ്ട് പിടയ്ക്കുകയാണെന്ന് എനിക്ക് തോന്നിപ്പോയി."

💬 Comments

View all comments