0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

സാമീപ്യം കൊണ്ടാവാം, അവിടെ വീശിയടിക്കുന്ന കാറ്റിന് പോലും പഴമയുടെയും ഒപ്പം ചന്ദനത്തിൻ്റെയും കർപ്പൂരത്തിൻ്റെയും നേരിയ ഗന്ധമുണ്ടായിരുന്നു.

ആ വലിയ ഗോപുരത്തിന്റെ നിഴലിൽ, ഞങ്ങളും ആ തെരുവും വളരെ ചെറുതായതുപോലെ... വല്ലാത്തൊരു ദൈവീകമായ അന്തരീക്ഷം....

"എന്നാൽ നമുക്ക് അകത്തേക്ക് കയറിയാലോ?"

ആ വലിയ ഗോപുരത്തിന്റെ ഭംഗി നോക്കി നിൽക്കുന്നതിനിടയിൽ കൃതിക ചോദിച്ചു.

"പിന്നേ... ആ വാ..."

യാത്രയുടെ ക്ഷീണം കാരണം ഒന്ന് കിടന്നാൽ മതിയെന്ന അവസ്ഥയിലായിരുന്നു എല്ലാവരും. ഞങ്ങൾ ബാഗുമെടുത്ത് ആ വീടിന്റെ പടിപ്പുര കടന്ന് ഉമ്മറത്തേക്ക് നടന്നു.

അപ്പോഴാണ് നിധി ആ സംശയം ചോദിച്ചത്.

"അല്ല, അപ്പൊ വീടിന്റെ താക്കോലോ?"

അവളുടെ ആ ചോദ്യം കേട്ടതും ഞങ്ങൾ എല്ലാവരും ഒരേപോലെ കൃതികയെ നോക്കി.

കൃതിക പെട്ടെന്ന് അക്കാര്യം ഓർത്തപോലെ ഒന്ന് ഞെട്ടി, വല്ലാതെയൊന്ന് പരിങ്ങി.

"അയ്യോ... അത്..."

അവൾ വേഗം പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആർക്കോ വിളിച്ചു. ഞങ്ങൾ ശേഷം അല്പം മാറിനിന്ന് അവൾ സംസാരിച്ചു...

ഫോൺ വെച്ച ശേഷം ജാള്യതയോടെ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.

"ചാവി ഇപ്പൊ എത്തും... ഇവിടെ അടുത്ത് തന്നെ ആളുണ്ട്..."

ചാവി വരാൻ കുറച്ചു സമയമെടുക്കും എന്ന് മനസ്സിലായതോടെ ഞങ്ങൾ ബാഗുകൾ തിണ്ണയിൽ വെച്ചു. ആ അഗ്രഹാര തെരുവ് വല്ലാത്തൊരു ശാന്തതയിലായിരുന്നു.

സമയം കൊല്ലാനായി രാഹുലും സച്ചിനും മുറ്റത്ത് കൂടി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. യാത്രയുടെ മരവിപ്പ് മാറാൻ രാഹുൽ വെറുതെ അവിടെക്കിടന്ന് തുള്ളിച്ചാടാനും സ്ട്രെച്ചിങ് ചെയ്യാനും തുടങ്ങി. അവന്റെ കോപ്രായങ്ങൾ കണ്ട് അതൊക്കെ ചെയ്യാൻ എനിക്കും ഒരു പൂതി, പിന്നേ ഒന്നും നോക്കിയില്ല ഞാനും അവരുടെയൊപ്പം കൂടി...

"ഇത് ആരുടെ വീടാ കൃതീ? നല്ല വൈബ് ഉണ്ടല്ലോ..."

ഇതിനിടയിൽ വീടിന്റെ ഭംഗി നോക്കിനിന്ന റോസ് കൃതികയോടായി ചോദിച്ചു...

"ഇത് പപ്പയുടെ ഒരു ഫ്രണ്ട് ഏർപ്പാടാക്കി തന്നതാ..."

കൃതിക തിണ്ണയിലെ തൂണിൽ ചാരിനിന്നുകൊണ്ട്

💬 Comments

View all comments