0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

വിജനമാണ്.

നിലത്തു പെറുക്കിയെടുത്ത രുദ്രാക്ഷമുത്തുകൾ ചിതറി കിടക്കുന്നുണ്ട്......

എല്ലാം എന്റെ തോന്നലായിരുന്നോ? അതോ...?

പക്ഷേ ആ കൈകൾ എന്റെ കൈത്തണ്ടയിൽ അമർന്നപ്പോഴുണ്ടായ തണുപ്പ്... അതപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല....

"രണ്ടുപേരുണ്ട്... അതിൽ ഒന്ന്..."

ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ പോലെ മിന്നി.

അകാരണമായ ഒരു ഭയം എന്റെ തൊണ്ടയിൽ വന്ന് മുട്ടി. മനസ്സിലേക്ക് പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ഓരോന്നായി ഓടിയെത്തി...

എന്റെ ജീവനായ ആമി...നിധി...

എന്നെ നിഴലുപോലെ പിന്തുടരുന്ന

റോസ്... കൃതിക... രാഹുൽ... സച്ചിൻ...

ഇവരിൽ ആരാണ്?

എന്നെ കാക്കുന്ന ആ രണ്ട് കവചങ്ങൾ ആമിയും നിധിയുമാണോ? എങ്കിൽ അതിൽ ആരെയാണ് എനിക്ക് നഷ്ടപ്പെടാൻ പോകുന്നത്? അതോ വിധി കാത്തുവെച്ചിരിക്കുന്നത് മറ്റാരെയെങ്കിലുമാണോ?

ആ ചോദ്യം എന്റെ നെഞ്ചിൽ ഒരു കനൽ പോലെ എരിഞ്ഞു...

ആരാണ് ആ ഒരാൾ...?

തുടരും.....

പറയാനുള്ള കാര്യങ്ങൾ..:

• കഴിഞ്ഞ പാർട്ടിന് വിചാരിച്ചപോലെ സപ്പോർട്ട് കിട്ടി അത്കൊണ്ട് പേജ് കുറച്ചൂടെ കൂട്ടി തരുന്നു...

• സൈറ്റിൽ അഭിപ്രായങ്ങൾ പറയാൻ മടിയുള്ളവർ എന്റെ ഇൻസ്റ്റയിൽ പേർസണൽ ആയി കുറേ മെസ്സേജ് അയച്ചു. സന്ദോഷം...

• ഈ പാർട്ടിൽ നിങ്ങളുടെ ചില സംശയങ്ങൾക്കുള്ള ഉത്തരം കിട്ടും എന്ന് വിചാരിക്കുന്നു.

•പിന്നേ ചിന്തിച്ചു കൂട്ടാൻ വിചാരിക്കുന്നപോലെയല്ല ബുദ്ധിമുട്ടാണ് സോ എവിടെയെങ്കിലും എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക... 😊

•അവസാനമായി കഴിഞ്ഞ പാർട്ടിന് കിട്ടിയ സപ്പോർട്ടിനേക്കാൾ കൂടുതൽ കിട്ടുമെന്ന് വിചാരിക്കുന്നു..

നിങ്ങളുടെ കാവൽക്കാരൻ

💬 Comments

View all comments