Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
കളിയാക്കൽ കേട്ടിട്ടും ആമി അവളെ തന്നേ നോക്കിനിൽക്കുകയാണ്. ഒരടി കൊടുക്കണമെന്നൊക്കെയുണ്ടെങ്കിലും കൊടുത്താൽ ഒരു മയവുമില്ലാതെ തിരിച്ചുക്കിട്ടും എന്ന കാരണത്താൽ അടങ്ങിനിൽക്കുകയാണ് പെണ്ണ്...
നിധി വീണ്ടും കണ്ണൊന്നു കൂർപ്പിച്ചതും, ആമിക്ക് കാര്യം മനസ്സിലായി. ഇനിയും നിന്നാൽ പണി പാളുമെന്ന് ഉറപ്പുള്ളത് കൊണ്ട് അവൾ ദേഷ്യത്തിൽ നിലത്തൊന്നു ചവിട്ടി, ദേഹം കുലുക്കി ഒരു കുട്ടിയെപ്പോലെ ബാത്റൂമിലേക്ക് നടന്നു.
ഒരു വലിയ ശബ്ദത്തോടെ അവൾ ബാത്റൂമിന്റെ വാതിൽ വലിച്ചടച്ചു.
അവൾ പോയെന്ന് ഉറപ്പായതും നിധി എന്റെ അടുത്തേക്ക് വന്നു.
"അവളൊരു അരമണിക്കൂർ എടുക്കും... അത് കഴിയുമ്പോഴേക്കും മര്യാദക്കങ് പോയി കുളിച്ചോണം... കേട്ടല്ലോ..."
ബെഡിലിരുന്ന എന്നെ നോക്കി അവൾ ഒരു താക്കീത് പോലെ പറഞ്ഞു.
"നീ പോയി നിന്റെ പണി നോക്കെടി..."
ഞാൻ മുഖം തിരിച്ചു.
പക്ഷേ അവൾ വിട്ടില്ല. എന്റെ പ്രതിഷേധം ഒന്നും വകവെക്കാതെ അവൾ എന്റെ അടുത്തേക്ക് കുനിഞ്ഞു. ഞാൻ എന്താണെന്ന് കരുതി നോക്കുമ്പോഴേക്കും, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ അമർന്നിരുന്നു.
"ഞാനിപ്പോ വരാം..."
അത്രയും പറഞ്ഞ് അവൾ മുറിയിൽ നിന്നും പുറത്തേക്ക് പോയി.
ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. നിധി വരുന്നതും കാണാനില്ല.
യാത്രയുടെ ക്ഷീണം എന്റെ ശരീരത്തെ തളർത്തിയിരുന്നു. വെറുതെ ഒന്ന് കണ്ണടച്ചതാണ്... ആ കാത്തിരിപ്പിനിടയിൽ എപ്പോഴോ ഞാൻ ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവീണു.
************
ലൗഡ്സ്പീക്കറിലൂടെ ഒഴുകി വരുന്ന തമിഴ് ഭക്തിഗാനത്തിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്....
എം.എസ്. സുബ്ബലക്ഷ്മിയുടെ സുപ്രഭാതം ആ അഗ്രഹാര തെരുവാകെ മുഴങ്ങുന്നുണ്ട്.
ഞാൻ വേഗം തലയിണക്കടിയിൽ പരതി ഫോൺ എടുത്തു നോക്കി. സമയം രാവിലെ ആറുമണി.
"ശേ...
💬 Comments
View all comments