0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

കുട്ടികളെപ്പോലെ പതുക്കെ തലയാട്ടി.

"വേണം..."

അവളുടെ ആ ചോദ്യത്തിന് മറുപടിയായി ഞങ്ങൾ സമ്മതം മൂളിയെങ്കിലും, അവൾ പെട്ടെന്നൊന്നും പ്രതികരിച്ചില്ല.

പകരം, കുറച്ചു നേരത്തേക്ക് അവൾ മൗനമായി നിന്നു. അവളുടെ ആ നിശബ്ദതയ്ക്ക് വല്ലാത്തൊരു ഭാരമുണ്ടായിരുന്നു. ആ കണ്ണുകൾ ഞങ്ങളെ ഓരോരുത്തരെയും അടിമുടി പരിശോധിച്ചുകൊണ്ടിരുന്നു... ഒരു സ്കാനർ എന്ന പോലെ.

പെട്ടെന്ന് അവളുടെ നോട്ടം നിധിയുടെ കൈവിരലുകളിൽ തടഞ്ഞുനിന്നു.

അവളുടെ വലതു കൈയിലെ മോതിരത്തിൽ...

സാധാരണയിൽ കവിഞ്ഞ സമയം അവൾ ആ മോതിരത്തിലേക്ക് തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു കാളി.

ഊമ്പിയോ...?'

എന്റെ നെഞ്ചിടിപ്പ് കൂടി. ഇവൾ ആ മോതിരം തിരിച്ചറിഞ്ഞോ? ഇവിടെ നിന്നും ഇപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടാലോ എന്ന് വരെ ഞാൻ ചിന്തിച്ചുപോയി.

എന്നാൽ ആ നിമിഷം തന്നെ അവൾ ആ മൗനം വെടിഞ്ഞു.

"ഇവിടെ ഇപ്പോൾ തന്നെ ആളെണ്ണത്തിൽ കൂടുതലാണ്..."

അവൾ ഗൗരവത്തോടെ പറഞ്ഞുതുടങ്ങി.

"എന്നാലും... നിങ്ങൾ മൂന്നുപേരും ഇതിനു മുൻപും അയോധന കലകൾ അഭ്യസിച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്...?"

അവൾ എന്നെ നോക്കി പുരികമുയർത്തി ചോദിച്ചു.

ഞാൻ ഒന്നു പരുങ്ങിയെങ്കിലും, ആത്മവിശ്വാസം അഭിനയിച്ചുകൊണ്ട് "അതെ" എന്ന രീതിയിൽ തലയാട്ടി.

"എന്താണ് പഠിച്ചത്...?"

അടുത്ത ചോദ്യം അമ്പുപോലെ വന്നു.

"ബോക്സിങ്..."

ഞാൻ പെട്ടെന്ന് പറഞ്ഞു. അതെനിക്ക് അത്യാവശ്യം വശമുള്ള കാര്യമായതുകൊണ്ട് കള്ളം പറയേണ്ടി വന്നില്ല.

അവൾ ഒന്ന് തലയാട്ടി. ശേഷം അവളുടെ നോട്ടം ആമിയിലേക്ക് നീണ്ടു.

"നീയാണെങ്കിലോ...?"

അവളുടെ ചോദ്യം കേട്ടതും ആമി ഒന്ന് പതറി. അവൾ എന്ത് പറയണമെന്നറിയാതെ ചുറ്റും നോക്കി. പെട്ടെന്ന്, നേരത്തെ ഞങ്ങൾ കണ്ട ആ സ്റ്റേജിൽ വാൾ പയറ്റ് നടത്തിക്കൊണ്ടിരുന്ന രണ്ടുപേരെ അവൾ വിരൽ ചൂണ്ടിക്കാണിച്ചു.

"അതുപോലെ..."

അവൾ വിറയലോടെ പറഞ്ഞു.

അതുകേട്ട് ആ പെണ്ണ് നിധിയെ നോക്കി.

"ഞാനും... ഞാനും അത് തന്നെയാണ് പഠിച്ചത്..."

ആമിയുടെ അതേ പാത പിന്തുടർന്ന് നിധിയും വിക്കി

💬 Comments

View all comments