0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

എന്റെ മുഖം ലക്ഷ്യമാക്കി ഒരു ഉഗ്രൻ പഞ്ചേറിഞ്ഞു. അത് കൊണ്ടാൽ എന്റെ തല പിന്നെ തോളിൽ ഉണ്ടാവില്ലെന്ന് എനിക്കെകദേശം ഉറപ്പായിരുന്നു.

പക്ഷേ, ഞാനാരാ മോൻ 😏

കാറ്റ് വീശുന്ന വേഗതയിൽ ഞാൻ ഒന്ന് കുനിഞ്ഞു. അവന്റെ കൈ എന്റെ തലയ്ക്ക് മുകളിലൂടെ വായുവിനെ കീറിമുറിച്ചു പാഞ്ഞുപോയി.

അവൻ വേച്ചുപോയ ആ നിമിഷം മുതലെടുത്ത്, ഞാൻ എന്റെ ഇടതുകൈ കൊണ്ട് അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു.

വലിയ ശക്തിയിലല്ലെങ്കിലും, കൃത്യമായ സ്ഥലത്താണ് അത് കൊണ്ടത്. അവൻ ഒന്ന് ഞെട്ടി പിന്നോട്ട് മാറി.

അവന്റെ കണ്ണുകളിൽ അവിശ്വസനീയത നിറഞ്ഞു. ഇത്രയും മെലിഞ്ഞ ഒരുത്തൻ തന്നെ തൊട്ടു എന്നത് അവന് സഹിക്കാൻ പറ്റിയില്ല.

ദേഷ്യം കൊണ്ട് അലറി അവൻ വീണ്ടും അടുത്തേക്ക് വന്നു. ഇത്തവണ അവൻ തുരുതുരാ ഇടിക്കാൻ തുടങ്ങി. അവന്റെ ഓരോ ഇടിയും വലിയ പാറക്കല്ലുകൾ വരുന്നത് പോലെയായിരുന്നു.

പക്ഷേ ഞാൻ ഒരു ചിത്രശലഭത്തെപ്പോലെ അവന് ചുറ്റും ഒഴുകി നടന്നു. അവന്റെ ഒരിടി പോലും എന്റെ ദേഹത്ത് കൊണ്ടില്ല. ഞാൻ വെറുതെ ഒഴിഞ്ഞുമാറുക മാത്രമായിരുന്നില്ല, അവന്റെ ഓരോ നീക്കവും പഠിക്കുകയായിരുന്നു.

അവന്റെ ശക്തി അപാരമാണ്, പക്ഷേ വേഗത കുറവാണ്. ടെക്നിക് തീരെയില്ല. വെറും കാടൻ തല്ല്.മൊത്തത്തിൽ ശക്തി മാത്രമുള്ള ഒരു മലമൈരനാണവൻ

ഇതുകണ്ട് നിന്ന സച്ചിനും രാഹുലും വാ പൊളിച്ചു പോയി.

അല്ലെങ്കിലും ഇതൊക്കെ എന്ത്... 😌

"എടാ... ഇവൻ ഇത്രയും ഫാസ്റ്റ് ആയിരുന്നോ...?" സച്ചിൻ അത്ഭുതത്തോടെ ചോദിക്കുന്നത് ഞാൻ കേട്ടു.

ഞാൻ ഇടയ്ക്കിടെ ആ രക്ഷസിയെ ഒന്ന് നോക്കി. അവൾ കൈകെട്ടി, തലയൊന്നു ചരിച്ച്, ചുണ്ടിൽ ഒരു ചെറിയ ചിരിയോടെ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

ആ ചിരിയിൽ ഒരു കൗതുകമുണ്ടായിരുന്നു.

ഇനി കളിക്കാൻ സമയമില്ല.

അവൻ വീണ്ടും ഒരു വൈഡ് ഹുക്ക് എറിഞ്ഞു.

ഞാൻ അത് ബ്ലോക്ക് ചെയ്യുന്നതിന് പകരം, അവന്റെ കൈയ്യിന്റെ

💬 Comments

View all comments