0%

Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]

സംസാരിക്കുന്നവർ, സൈക്കിളിൽ പോവുന്ന കുട്ടികൾ... ആ ഗ്രാമത്തിന് വല്ലാത്തൊരു പോസിറ്റീവ് എനർജി ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങളെ ഗ്രസിച്ചിരുന്ന ആ ഇരുണ്ട മാനസികാവസ്ഥയ്ക്ക് ഒരല്പം ആശ്വാസം നൽകുന്ന കാഴ്ചകൾ.

കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോൾ, റോഡിന്റെ ഒരു വശത്തായി വലിയൊരു മതിലുകെട്ട് കണ്ടു.

രാഹുൽ കാർ ആ മതിലിനോട് ചേർന്ന് നിർത്തി.

ഒരു വലിയ ഇരുമ്പ് ഗേറ്റ്. സച്ചിൻ ഇറങ്ങി അത് തുറന്നതും, മനോഹരമായ ഒരു കാഴ്ചയിലേക്കാണ് കാർ കയറിയത്.

അതൊരു വീടായിരുന്നില്ല, പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരു വലിയ ബംഗ്ലാവ്.

മുറ്റം നിറയെ പലതരം ചെടികൾ... നിറയെ പൂത്തുനിൽക്കുന്ന റോസാച്ചെടികൾ, മുല്ലവള്ളികൾ, പിന്നെ പേരുപോലും അറിയാത്ത വിദേശി പൂക്കൾ. വീടിന് ചുറ്റും തണൽ വിരിച്ചു നിൽക്കുന്ന വലിയ മരങ്ങൾ. ആ വീടിന്റെ ഓരോ മൂലയിലും പച്ചപ്പ് നിറഞ്ഞു നിൽക്കുന്നു.

നടുവിലായി തലയുയർത്തി നിൽക്കുന്ന, പഴമയും പുതുമയും ഇടകലർന്ന, വെളുത്ത നിറത്തിലുള്ള ആ വലിയ വീട്. അതിന്റെ വരാന്തയിൽ തൂക്കിയിട്ട മണി വിളക്കുകളും, കൊത്തുപണികൾ ചെയ്ത തൂണുകളും കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു.

ആ ഭംഗി ആസ്വദിക്കാൻ പക്ഷേ ഞങ്ങളുടെ മനസ്സ് അനുവദിച്ചില്ല.

ഞങ്ങൾ കാർ പോർച്ചിൽ നിർത്തി പുറത്തിറങ്ങി.

ആ വീടിന്റെ വിശാലമായ വരാന്തയിൽ, ചെടികൾക്ക് നടുവിലായി ഇട്ടിരിക്കുന്ന ഒരു ചൂരൽ കസേരയിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.

വെളുത്ത കുർത്തയും പൈജാമയും ധരിച്ച, നരച്ച മുടിയും കട്ടി മീശയുമുള്ള, പ്രായം തോന്നിക്കുന്ന ഒരാൾ. കയ്യിൽ ഒരു ചെറിയ കത്രികയുമായി ഒരു ബോൺസായ് മരത്തെ വെട്ടിയൊതുക്കുകയാണ് അദ്ദേഹം.

ഞങ്ങളുടെ കാർ വന്നു നിന്ന ശബ്ദം കേട്ടിട്ടും

💬 Comments

View all comments