Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]
മുന്താണി അഴിഞ്ഞുമാറി, ആ ഊഞ്ഞാലിൽ നിന്നും താഴേക്ക് ഒരു നദി പോലെ ഒഴുകിയിറങ്ങി കിടക്കുന്നു. മുകൾ ഭാഗത്ത് ആ ബ്ലൗസ് മാത്രമേയുള്ളൂ.
ആ കാഴ്ച... രാജാ രവിവർമ്മയുടെ ഒരു മനോഹരമായ പെയിന്റിംഗ് ഉയിർത്തെഴുന്നേറ്റതുപോലെ തോന്നി.
അവളുടെ അരക്കെട്ടിന്റെ വടിവും, വെളുത്ത പുറംഭാഗവും ആ സൂര്യപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. കാർമേഘം പോലെ ഇടതൂർന്ന മുടി അഴിച്ചിട്ടിരിക്കുകയാണ്. അത് ഊഞ്ഞാലിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്നു.
ഞാൻ അത്ഭുതത്തോടെ നോക്കിനിന്നുപോയി.
ഞങ്ങൾ അന്വേഷിച്ചു വന്ന അമ്മ ഇതാണോ?
ഇത് എന്തായാലും അമ്മയോ അച്ഛനോ ഒന്നുമല്ല. കൗമാരം വിട്ടുമാറാത്ത, യൗവനത്തിലേക്ക് കാലെടുത്തു വെക്കുന്ന ഒരു പെൺകുട്ടി. ഏറിപ്പോയാൽ നമ്മുടെ ഐഷു ചേച്ചിയുടെ പ്രായം കാണും അതും ഏറിപോയാൽ മാത്രം....
അവൾ തിരിഞ്ഞു കിടക്കുകയാണെങ്കിലും, ആ ശരീരഭാഷയിൽ നിന്നും ഒന്ന് എനിക്കുറപ്പായിരുന്നു. അവളുടെ സൗന്ദര്യം... അത് ഈ ഏഴ് ലോകങ്ങളെയും തോൽപ്പിക്കാൻ പോന്ന ഒന്നായിരിക്കും. മുഖം കാണാതെ തന്നെ, ആ സൗന്ദര്യത്തിന്റെ വശ്യതയിൽ ഞാൻ മയങ്ങിപ്പോകുന്നതുപോലെ തോന്നി.
ആ പാട്ടിന്റെ താളത്തിനൊത്ത് അവൾ ആ ഊഞ്ഞാലിൽ കിടന്ന് കാലുകൾ മെല്ലെ ആട്ടുന്നുണ്ടായിരുന്നു. അവളുടെ കാലിലെ സ്വർണ്ണപ്പാദസരം ആ വെളിച്ചത്തിൽ മിന്നിത്തിളങ്ങി.....
ആരാണിവൾ....?
തുടരും....
കഴിഞ്ഞ പാർട്ടുകളെ വച്ച് ഈ പാർട്ടിന് പേജ് കുറഞ്ഞുപോയി എന്നറിയാം. പക്ഷേ ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം ഇപ്പോ രണ്ട് കഥകൾ ആണ് എഴുതുന്നത് 😵💫
സോ പേജ് കൂട്ടണം എന്ന് പറയുകയാണെങ്കിൽ ഏതെങ്കിലും ഒരു കഥ നിർത്തേണ്ടി വരും.അല്ലെങ്കിൽ ഒരുപാട് സമയം എടുക്കും...
എങ്ങനെയൊക്കെയായാലും 1000+ലൈക്ക് ആയാൽ മാത്രമേ അടുത്ത പാർട്ട് എഴുതാൻ തന്നേ തുടങ്ങുന്നുള്ളു അത് ഈ സ്റ്റോറി
💬 Comments
View all comments