Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]
റൂമിലേക്ക് പോവാൻ തീരുമാനിച്ചു..
ഈ ദിവസം മൊത്തത്തിൽ അങ്ങ് മടുത്തു....
"അല്ല മോനെന്താ മുകളിലേക്ക് കയറുന്നേ.... "
ഞാൻ കോണിപടികൾ കയറുന്നത് കണ്ട ഗീതാന്റി ചോദിച്ചു...
ഇവർ ഇപ്പോ എവിടുന്ന് വന്നു....
"അല്ല ഞാ... ഞാൻ മുറിയിലേക്ക്.."
അവരോട് സംസാരിക്കുമ്പോൾ എന്തോ ഒരു ചമ്മൽ വന്നു എനിക്ക്...
"അതിന് മോന് തയാറാക്കിയ മുറി അടിയിലാണല്ലോ...."
അവർ സംശയ രൂപേണ എന്നോട് പറഞ്ഞു..
അടിയിലോ....
അപ്പോ അവൾ തന്ന മുറി ഏത്....
അപ്പോ മനപ്പൂർവം എന്നേ ഊമ്പിക്കാൻ ശ്രമിച്ചതാണ് ആ പൂ... മോള്...😐
"അത് അമ്മേ അവനാ മുറി ഇഷ്ടമായില്ല..., ഇവന് ഫാനും കട്ടിലും ഒന്നും വേണ്ടത്രേ അപ്പോ ഞാനാ എന്റെ മുറിയുടെ മുന്നിലുള്ള മുറി കൊടുത്തത്..."
എന്തെങ്കിലും പറയുന്നതിന് മുന്പേ ആ യക്ഷി പിന്നേയും വന്നു....
ഞാൻ അവളെ കൂർപ്പിച്ചു ഒന്ന് നോക്കി...
എനിക്ക് ശരിക്കും ദേഷ്യം വന്ന് തുടങ്ങിയിരുന്നു...
ഇതിനും മാത്രം അപമാനം ഒന്ന് സഹിച്ച് എനിക്ക് ഇവിടേ നിക്കണ്ട നാളെ തന്നെ പോവണം...
"ആണോ....എന്നാ ശരി"
ഗീതാന്റി അതും പറഞ്ഞ് പോയി..
ഈ തള്ള ഇവളുടെ കള്ള കഥ ഇത്ര വേഗം വിശ്വസിച്ചോ....
ആ കോണിപടികളിൽ വീണ്ടും ഞാനും അവളും തനിച്ചായി.....
കൂടുതൽ നേരം എനിക്കവൾക്കൊപ്പം നിൽക്കാൻ താൽപ്പര്യമില്ലായിരുന്നു....
ഞാൻ എനിക്ക് പിച്ചയായി തന്ന മുറിയിലേക്ക് നടന്നു..
ശേഷം വാതിൽ ലോക്ക് ചെയ്തു...
നാളെ ഇവിടുന്ന് പോവണം എന്നൊരു ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ....
അവന്മാരോട് ഇപ്പോൾ തന്നെ വിളിച്ചു പറയാം....
കാൾ ചെയ്യാനായി ഫോൺ എടുത്തതും കറക്റ്റ് ടൈമിൽ ഒരു ഫോൺ കാൾ വന്നു...
അമ്മുവായിരുന്നു അത്...
ഇവിടേ എത്തിയിട്ട് ഇതുവരെ വീട്ടിലേക്ക് വിളിച്ചില്ല എന്ന ബോധം അപ്പോഴാണ് എനിക്ക് വന്നത്....
അമ്മു തനിച്ചല്ല. ഒരു ഗ്രൂപ്പ് കാൾ തന്നെയാണ് അത്..
സച്ചിനും രാഹുലും ഒക്കെയുണ്ട്... ഇപ്പോൾ തന്നെ പറഞ്ഞേക്കാം...
ഞാൻ ഫോൺ അറ്റന്റ് ചെയ്തു...
"ഇവിടുന്ന് പോയപ്പോ എന്നേ മറന്നോ മൂന്നുപേരും....?"
അമ്മുവിന്റെ കുസൃതി നിറഞ്ഞ ചോദ്യമെത്തി
അമ്മുവിന് കുറച്ച് വികൃതി കൂടുതലാണെങ്കിൽ അവൾക്ക് ഞങ്ങൾ ഇല്ലാതെ പറ്റില്ലായിരുന്നു...
ശരിക്കും ഇപ്പോൾ തന്നെ
💬 Comments
View all comments