Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]
അവൻ അതും പറഞ്ഞുകൊണ്ട് ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി...
ഇവനെന്താ വയ്യേ....
"പക്ഷേ അങ്കിളേ... "
ഞാൻ ചോദ്യം പൂർണമാക്കുന്നതിന് മുൻപ് തന്നെ അയാൾ എന്റെ നേർക്ക് ഒരു ജോഡി ബോക്സിങ് ഗ്ലൗ എറിഞ്ഞു തന്നു...
ഒരു പഴയ തരം ഡിസൈൻ ആണെങ്കിലും സാധനം കൊള്ളാം...
ഇതൊക്കെ ഇപ്പോ എവിടുന്നു വന്നു..
ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു...
അപ്പോഴാണ് മനസ്സിലായത്...
ഈ പരിശീലന പുരയിൽ ഇല്ലാത്തതായി ഒന്നുമില്ല എന്നുള്ളത്... പാഞ്ചിങ് ബാഗ് മുതൽ ഗധ വരേ ഇവിടുണ്ട്... പക്ഷേ എല്ലാം പഴയ മോഡലുകൾ ആണെന്ന് മാത്രം...
എന്റെ കണ്ണിൽ ഒരു സാധനം കൂടി കൊളുത്തി..
അത് ജനലരികിൽ ഇരുന്നുകൊണ്ട് എന്നേ തന്നെ നോക്കി ഇരിക്കുന്ന നിധിയേയാണ്...
ഓ അതാണോ അവളുടെ മുറി...
ഞാൻ കൂടുതൽ നേരം അവളെ നോക്കാൻ പോയില്ല....
"എന്നാ തുടങ്ങിയാലോ... "
പ്രേം എന്റെ അടുത്തേക്കായി നിന്നുകൊണ്ട് പറഞ്ഞു..
ഇവൻ എന്തിനാ ഇങ്ങനെ കിടന്ന് പൊരിയുന്നേ...
അവന് നല്ല ശരീരമൊക്കെയുണ്ടെങ്കിലും എന്റൊപ്പം പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന് ഞാൻ സംശയിച്ചു....
അതിനാൽ തന്നെ സീരിയസ് ആയി തല്ലാൻ ഞാൻ തീരുമാനിച്ചിരുന്നില്ല...
അങ്ങനെ ഞാനും അവനുമായി ഉള്ള മത്സരം തുടങ്ങി....
ഞങ്ങൾ രണ്ടു പേരും ഗോതയിൽ നടുവിൽ നിന്നു.
ആദ്യം രണ്ടുമൂന്ന് പഞ്ചുകൾ ഒരു വാമപ്പ് എന്നപോലെ എളുപ്പമായിരുന്നു.
പ്രേമിന്റെ ചലനം കാണുമ്പോൾ തന്നെ മനസ്സിലായി പഴയ പാഠത്തിൽ നിന്നുള്ളത് ആണവൻ.
അവന്റെ കൈകൾക്ക് നല്ല ബലം ഉണ്ട്. പക്ഷേ വേഗം കുറവാണ്.
ഞാൻ അല്പം ചിരിച്ചു.
ഈ വേഗതയിൽ അവൻ എനിക്ക് പറ്റിയ ഒരു
💬 Comments
View all comments