Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
സാക്ഷാൽ നാഗകന്യക! ഇവയെല്ലാം ഒന്നിച്ചുകൂട്ടി വായിക്കുമ്പോൾ എന്റെ യുക്തിബോധം തകർന്നടിയുകയായിരുന്നു. ഈ പ്രപഞ്ചം മനുഷ്യന്റെ കൊച്ചു ബുദ്ധിക്ക് ഗ്രഹിക്കാൻ കഴിയുന്നതിലും എത്രയോ അപ്പുറമാണെന്നും, എത്രയൊക്കെ ചുരുളഴിച്ചാലും തീരാത്ത നിഗൂഢതകളുടെ ഒരു വലിയ കടലാണ് ഇതെന്നുമുള്ള അമ്പരപ്പിലായിരുന്നു ഞാൻ... അത്കൊണ്ട് തന്നെ..രാഹുലിന്റെ ചോദ്യത്തിന് മറുപടിയായി, ഞാൻ തല താഴ്ത്തി എന്തോ ആഴത്തിലുള്ള ആലോചനയിൽ വെറുതെ "മ്മ്..." എന്ന് മാത്രം മൂളി....
എന്റെ ആ ഇരിപ്പ് കണ്ടിട്ടാവണം സച്ചിൻ എന്റെ തോളിൽ തട്ടി ആശ്വാസത്തോടെ പറഞ്ഞു:
"പക്ഷേ നമുക്ക് പേടിക്കാനൊന്നുമില്ല ... മാനസ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നങ്ങളിൽ നിന്നൊക്കെ രക്ഷപ്പെടാൻ അവർ നമ്മളെ സഹായിക്കാം എന്ന് വാക്ക് തന്നിട്ടുണ്ട്. അതിനുവേണ്ടി നമ്മൾ ഒരാഴ്ച കൂടി ഇവിടെ നിൽക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അത്രേയുള്ളൂ..."
'ഒരാഴ്ചയോ?'എല്ലാത്തിൽ നിന്നും രക്ഷപെടാം എന്നുള്ള വിശ്വാസത്തിന്റെ പ്രതീകമായിരുന്നോ രാവിലെതന്നെ കണ്ട അവരാതം പിടിച്ച ഇവരുടെ ഡാൻസ്...
പെട്ടെന്ന് എന്റെ ചിന്തകളുടെ നൂല് പൊട്ടി. ഞാൻ തലയുയർത്തി വല്ലാത്തൊരു അമ്പരപ്പോടെ അവനെ നോക്കി.
എന്റെ ആ നോട്ടം കണ്ടപ്പോൾ തന്നെ സച്ചിനും രാഹുലിനും കാര്യം പിടികിട്ടി. ഈ കാര്യം ഞാൻ അറിഞ്ഞിട്ടില്ലെന്ന് അവർക്ക് മനസ്സിലായി. രാഹുലിന്റെ മുഖത്തെ ചിരി മാഞ്ഞു. അവൻ കുറച്ചുകൂടി ഗൗരവത്തോടെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു:
"എടാ... അവർക്ക് ഇതിനെക്കുറിച്ചെല്ലാം അറിയാം... എല്ലാം എന്ന് വെച്ചാൽ... എല്ലാം! നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നതെന്നും, ആ മലയെക്കുറിച്ചും, ലൂപിനെക്കുറിച്ചും മോതിരത്തെക്കുറിച്ചും അങ്ങനെ നമ്മുക്ക് വേണ്ട എല്ലാ ഉത്തരങ്ങളും അവരുടെ പക്കലുണ്ട്... "
അവൻ പറഞ്ഞത് കേട്ട് ഞാൻ വലിയൊരു നെടുവീർപ്പിട്ടു. എന്നിട്ട് തികച്ചും നിർവികാരമായ ഒരു മുഖത്തോടെ അവന്മാരെ നോക്കി പറഞ്ഞു:
"മനുഷ്യന്മാരെക്കൊണ്ട് തന്നെ ഇവിടെ സഹിക്കാൻ വയ്യ... അപ്പൊ പിന്നാ ഈ നാഗങ്ങളായും നാഗകന്യകകളായും ഒക്കെ നമുക്ക് കൂട്ട് വേണോടാ...? എന്തൊക്കെ വലിയ കാര്യങ്ങൾ പറഞ്ഞാലും, നമുക്കിതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്നുള്ള എന്റെ അവസാനത്തെ പ്രതീക്ഷയും ഇന്നലെ ഞാൻ ആ ചുമരിൽ പോയി ഇടിച്ചപ്പോഴേ തീർന്നതാ..."
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെയുള്ള എന്റെ ആ ഡയലോഗും എക്സ്പ്രഷനും കണ്ടപ്പോൾ സച്ചിനും രാഹുലും
💬 Comments
View all comments