0%

Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

യുദ്ധം ഇവിടെ തുടങ്ങിക്കഴിഞ്ഞു. ഇനി ഏത് വഴി വേണമെന്ന് തീരുമാനമെടുക്കേണ്ടത് നീ മാത്രമാണ്!"

ഇത്രയും പറഞ്ഞ് മാനസ ആ കരിങ്കൽ വാതിലിന്റെ പടിയിലേക്ക് തിരിഞ്ഞുനിന്നു. പുറത്തെ അന്ധകാരത്തിലേക്ക് പെയ്യുന്ന ആ മഴപോലെ, എന്റെ മനസ്സിലും ആയിരം ചിന്തകൾ ഒന്നിച്ചു പെയ്യുകയായിരുന്നു... ഞാൻ എന്ത് തീരുമാനമാണ് എടുക്കേണ്ടത്? സ്വന്തം പ്രണയത്തെ ബലികൊടുത്ത്, എല്ലാം ഓർമ്മയുള്ള ഒരു അപരിചിതനായി ഞാൻ ജീവിക്കണോ? എന്റെ നെഞ്ചിടിപ്പ് ആ മഴയുടെ ശബ്ദത്തെ തോൽപ്പിക്കുന്ന വിധത്തിൽ ഉയർന്നുകൊണ്ടിരുന്നു.

ആ ഭയാനകമായ സത്യത്തിന്റെ വലിയ ഭാരം നെഞ്ചിലേറ്റി ഞങ്ങൾ പതുക്കെ ആ വലിയ വാതിൽ കടന്ന് പുറത്തെ സിറ്റൗട്ടിലേക്കിറങ്ങി...

മുറ്റത്ത്, ആർത്തലച്ചു പെയ്യുന്ന ആ കൊടുംപേമാരിയിൽ കുളിച്ചുനിൽക്കുന്ന രണ്ട് കാറുകൾ ഉണ്ടായിരുന്നു.

ഇനിയുള്ള ഞങ്ങളുടെ ആ അവസാന യാത്രയ്ക്ക് വേണ്ടി തയ്യാറാക്കി നിർത്തിയിരിക്കുന്നതായിരിക്കണമത്....

ഹെഡ്‌ലൈറ്റുകളുടെ മഞ്ഞ വെളിച്ചം ആ മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഇരുട്ടിലേക്ക് നീണ്ടുനിന്നിരുന്നു.

പെട്ടെന്ന് ഏതോ ഒരാൾ വന്ന് യാതൊരു ശബ്ദവുമില്ലാതെ ഞങ്ങളുടെ കൈകളിൽ നിന്നും ബാഗുകൾ വാങ്ങി. ഒരു വലിയ കറുത്ത കുട നിവർത്തിപ്പിടിച്ച്, മഴയിലൂടെ നടന്ന് അയാൾ ആ ബാഗുകൾ കാറിന്റെ ഡിക്കിയിലേക്കെടുത്തു വെച്ചു.

ഞാൻ ആ സിറ്റൗട്ടിന്റെ തൂണിലേക്ക് ചാരിനിന്നുകൊണ്ട് ചുറ്റുമുള്ള ഓരോ കാഴ്ചകളിലേക്കും എന്റെ കണ്ണുകളെ പായിച്ചു..

വെറുമൊരു നിരീക്ഷണത്തിനപ്പുറം... ആ രാത്രിയിലെ ഓരോ ചെറിയ ചലനങ്ങളും എനിക്ക് നൽകുന്നത് വരാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പുകളാണെന്ന് എനിക്ക് തോന്നി! അദൃശ്യനായ ഏതോ ഒരാൾ പ്രകൃതിയിലൂടെ എന്നോട് സംസാരിക്കുന്നതുപോലെ...

തണുത്തുറഞ്ഞ ആ കരിങ്കൽ തൂണുകളിലൂടെ ചോരപോലെ ഊർന്നിറങ്ങുന്ന മഴവെള്ളം... മുറ്റത്തെ ചെളിയിൽ വീണ് ചിതറുന്ന ഓരോ മഴത്തുള്ളിയും എന്റെ കാലചക്രത്തിന്റെ അവസാനത്തെ നിമിഷങ്ങളായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ആ കൊടുംകാറ്റിൽ ഉലയുന്ന വലിയ ആൽമരത്തിന്റെ ചില്ലകൾ, 'മുന്നോട്ട് പോകരുത്' എന്ന് പറഞ്ഞ് ഭയത്തോടെ എന്നെ വിലക്കുന്ന കൈകൾ പോലെ തോന്നിപ്പിച്ചു!

അലറിയടിക്കുന്ന കാറ്റിന്റെ ഹൂങ്കാര ശബ്ദത്തിൽ,

💬 Comments

View all comments