Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
കരിങ്കൽ കണ്ണുകളിൽ തന്നെ ഉണ്ടായിരുന്നു... വരാൻ പോകുന്ന ആ വലിയ അസുരയുദ്ധത്തിൽ എന്റെ കാവലാളുകളായി, എന്റെ ജീവന് സ്വന്തം ജീവൻ പകരമായി നൽകാൻ മാനസ അയച്ച അവളുടെ ഏറ്റവും വിശ്വസ്തരായ പോരാളികൾ! അവരുടെ നോട്ടത്തിൽ താൻ എനിക്കായി കാത്തുവെച്ച വലിയ കരുതലിന്റെ മൗനസമ്മതമുണ്ടായിരുന്നു.
കാർ പതുക്കെ മുന്നോട്ട് നീങ്ങി. മഴവെള്ളം വീണ് കാഴ്ചകൾ മങ്ങുന്ന ആ ചില്ലിലൂടെ, ഇരുട്ടിലേക്ക് മാഞ്ഞുപോകുന്ന മാനസയെയും പ്രകൃതി ഒരുക്കിയ ആ മുന്നറിയിപ്പുകളെയും ഞാൻ നോക്കിയിരുന്നു... ഒരു തിരിച്ചുവരവുണ്ടാകുമോ എന്നറിയാത്ത വലിയൊരു യുദ്ധഭൂമിയിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു.....
ആർത്തലച്ചു പെയ്യുന്ന കൊടുംമഴയെ കീറിമുറിച്ചുകൊണ്ട് ഞങ്ങളുടെ കാറുകൾ മുന്നോട്ട് പാഞ്ഞു.
ആ രാത്രിയുടെ അന്ധകാരത്തിൽ, ഓരോ മിന്നൽപ്പിണറിലും ചുറ്റുമുള്ള മരങ്ങൾ ഭയാനകമായ രൂപങ്ങളായി മാറിമറിയുന്നുണ്ടായിരുന്നു. ഒടുവിൽ, ഒരുപാട് നേരത്തെ നിശ്ശബ്ദമായ യാത്രയ്ക്ക് ശേഷം ഞങ്ങൾ വന്നിറങ്ങിയത് ഒരു റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു. ഇനിയുള്ള യാത്ര ഇവിടെ നിന്നാണ്.
മഴയുടെ ശക്തി കുറഞ്ഞിരുന്നില്ല.
കൊടുംതണുപ്പുള്ള കാറ്റ് വീശിയടിക്കുന്നതുകൊണ്ട് സ്റ്റേഷനിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. മങ്ങിയ മഞ്ഞ വെളിച്ചം വീണുകിടക്കുന്ന ആ നീളൻ പ്ലാറ്റ്ഫോമിൽ വല്ലാത്തൊരു ശൂന്യത തളംകെട്ടി നിന്നിരുന്നു. ദൂരെയെവിടെയോ പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയിൽ വീണ് തെറിക്കുന്ന മഴവെള്ളത്തിന്റെ ശബ്ദവും, ഇരുമ്പുതൂണുകൾക്കിടയിലൂടെ ഊളിയിട്ടു പോകുന്ന തണുത്ത കാറ്റിന്റെ ഇരമ്പലും മാത്രം ആ രാത്രിയെ കൂടുതൽ ഭയാനകമാക്കി.
ട്രെയിൻ വരാൻ ഇനിയും ഏറെ സമയമുണ്ടായിരുന്നു. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തുള്ള ഒഴിഞ്ഞ ഇരുമ്പുബെഞ്ചിൽ ഞങ്ങൾ പതുക്കെ പോയിരുന്നു. എന്റെ ഇരുവശത്തുമായി ആമിയും നിധിയുമുണ്ട്. സച്ചിനും രാഹുലും തൊട്ടപ്പുറത്ത് ചുമരിലേക്ക് ചാരിനിൽക്കുന്നു. അവർക്ക് കുറച്ചടുത്തായി റോസും കൃതികയും.
കുറച്ചുമാറി ഞങ്ങളുടെ കാവലാളുകളായി നാഗികയും തക്ഷകനും നിൽപ്പുണ്ട്. ആരും ഒരക്ഷരം മിണ്ടുന്നില്ല. എല്ലാവരുടെയും ഉള്ളിൽ വരാൻ പോകുന്ന ആ വലിയ യുദ്ധത്തിന്റെയും ഏകാന്തതയുടെയും ഭാരമായിരുന്നു. ആ തണുത്ത കാറ്റ് ശരീരത്തെ കോച്ചിവലിക്കുമ്പോഴും എന്റെ ഉള്ളം വലിയൊരു ചിന്താഭാരത്താൽ ചുട്ടുപൊള്ളുകയായിരുന്നു.
അങ്ങനെ
💬 Comments
View all comments