0%

Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

ചേർത്ത് നിർത്തണം ദേവാ..."

അവരോരോ വാക്ക് പറയുമ്പോഴും എന്റെ നെഞ്ച് നെടുകെ പിളരുകയായിരുന്നു. എന്നെ മറന്നുപോകുമെന്ന ഭയത്തേക്കാൾ ഉപരി, എന്നെ നഷ്ടപ്പെടുമോ എന്ന അവരുടെ പേടിയായിരുന്നു ആ വാക്കുകളിൽ നിഴലിച്ചിരുന്നത്. ഇരുട്ടിലേക്ക് കുതിക്കുന്ന ആ ട്രെയിനിന്റെ പടിയിലിരുന്ന്, സ്വന്തം ഓർമ്മകൾ നഷ്ടപ്പെടാൻ പോകുന്ന രണ്ട് പെൺകുട്ടികൾ തങ്ങളുടെ പ്രണയത്തെയും അസ്തിത്വത്തെയും എന്നെന്നേക്കുമായി എന്റെ കൈകളിലേക്ക് ഏൽപ്പിക്കുകയായിരുന്നു.

അന്ന് ആ കാലത്തിന്റെ വിസ്ഫോടനത്തിൽ അവർക്ക് എല്ലാം നഷ്ടപ്പെട്ടാലും, ഞാൻ അവർക്കൊപ്പമുണ്ടാകും എന്നൊരുറപ്പാണ് ആ നിമിഷം അവർക്ക് വേണ്ടിയിരുന്നത്.

ഞാൻ ഒന്നും മിണ്ടാതെ, കണ്ണുകൾ ഇറുക്കിയടച്ച് എന്റെ തോളിൽ കിടക്കുന്ന ആ രണ്ട് തലകളിലും എന്റെ മുഖമമർത്തി. എന്റെ ചുണ്ടുകൾ അവരുടെ നെറ്റിയിൽ ഒരു കാവൽപോലെ പതിഞ്ഞു. എന്റെ കണ്ണുനീരും അവരുടെ കണ്ണുനീരും ആ നിലാവെളിച്ചത്തിൽ ഒന്നായി കലരുകയായിരുന്നു. എന്ത് സംഭവിച്ചാലും ഇവരെ ഞാൻ കൈവിടില്ല എന്ന് എന്റെ ഹൃദയം അപ്പോൾ നിശ്ശബ്ദമായി പ്രതിജ്ഞയെടുക്കുന്നുണ്ടായിരുന്നു.....

ആമിയുടെയും നിധിയുടെയും കണ്ണുനീർ എന്റെ വിരലുകളെ നനച്ചുകൊണ്ടിരിക്കുമ്പോഴാണ്, പുറകിൽ നിന്നും ആ ശബ്ദം കേട്ടത്. വളരെ ശാന്തമായ, എന്നാൽ തികച്ചും അപ്രതീക്ഷിതമായ ഒരു ചോദ്യം.

"എക്സ്ക്യൂസ് മി... ഒന്ന് വഴി മാറിത്തരുമോ?"

കരച്ചിലും സങ്കടവുമെല്ലാം നിമിഷനേരം കൊണ്ട് എവിടെയോ പോയ്മറഞ്ഞു. ഞാനൊന്ന് ഞെട്ടി പുറകിലേക്ക് തിരിഞ്ഞുനോക്കി. അവിടെ നിൽക്കുന്നു സച്ചിൻ! വളരെ കൂളായി, പോക്കറ്റിൽ കൈയ്യും ഇട്ടുകൊണ്ട് ഒരുമാതിരി പുച്ഛഭാവത്തിൽ അവൻ ഞങ്ങളെ നോക്കുകയാണ്.

'ഇതെന്ത് മൈര്!' എന്ന ഭാവത്തിൽ ഞാൻ അവനെത്തന്നെ തുറിച്ചുനോക്കി. ഈ വലിയ ഇമോഷണൽ സീനിന്റെ നടുവിലാണോ ഇവനിപ്പോൾ വഴി ചോദിച്ചു വരുന്നത്!

വാതിൽപ്പടിയിലാണെങ്കിൽ ഞാനും ആമിയും നിധിയും കൂടി തിങ്ങിഞെരുങ്ങിയാണ് ഇരിക്കുന്നത്. ഇതിനിടയിൽ ഇവനിപ്പോൾ എവിടെ ഇരിക്കാനാണ് എന്ന് ചിന്തിച്ചുകൊണ്ട് തന്നെ, ഞാൻ അറിയാതെ കുറച്ചൊന്ന് അരികിലേക്ക് നീങ്ങി അവനൊരു ചെറിയ സ്പേസ് ഉണ്ടാക്കിക്കൊടുത്തു.

പക്ഷേ... അവൻ ഇരിക്കാനല്ല വന്നത്!

ഞാൻ ഉണ്ടാക്കിക്കൊടുത്ത ആ

💬 Comments

View all comments