0%

Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

ആമിയുടെ കൈപ്പത്തിക്കുള്ളിലും, ഇടതുകൈ നിധിയുടെ വിരലുകളിലും ഭദ്രമായിരുന്നു. ആ കൊടുംതണുപ്പിലും അവരുടെ കൈകളിൽ നിന്നും വല്ലാത്തൊരു ചൂട് എന്റെ ഞരമ്പുകളിലേക്ക് അരിച്ചുകയറുന്നുണ്ടായിരുന്നു.

ഒരു നിമിഷം അവർ ഇരുവരും പരസ്പരം നോക്കി, പിന്നെ യാതൊരു സങ്കോചവുമില്ലാതെ ആമി എന്റെ വലതുതോളിലേക്കും നിധി ഇടതുതോളിലേക്കും അവരുടെ തലകൾ ചായ്ച്ചുവെച്ചു.

പുറത്ത് ഇരുമ്പുപാളികളിലൂടെ ട്രെയിൻ കുതിച്ചുപായുന്ന വലിയ ശബ്ദമുണ്ടായിട്ടും, എന്റെ കാതുകളിൽ അപ്പോൾ മുഴങ്ങിയിരുന്നത് എന്നോട് ചേർന്നിരിക്കുന്ന അവരുടെ ഹൃദയമിടിപ്പുകളായിരുന്നു. ഈ ലോകത്തെ മുഴുവൻ ഭയവും ഏകാന്തതയും പേറി നടന്നിരുന്ന എനിക്ക് കിട്ടിയ ഏറ്റവും വലിയ ആശ്വാസമായിരുന്നു ആ ഇരിപ്പ്. നിലാവിന്റെ വെളിച്ചത്തിൽ, കണ്ണുകൾ അടച്ചുപിടിച്ച് എന്റെ തോളിലേക്ക് സർവ്വവും മറന്ന് ചാരിക്കിടക്കുന്ന അവരെ കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് വിങ്ങി.

ഇനിയൊരുപക്ഷേ ഈ ജന്മത്തിൽ ഇങ്ങനെ ഒരിരുപ്പ് ഞങ്ങൾക്ക് സാധിച്ചില്ലെങ്കിലോ!

പെട്ടെന്ന്, ആ കാറ്റിന്റെ ഇരമ്പലിനെ വകഞ്ഞുമാറ്റി വളരെ നേർത്ത ശബ്ദത്തിൽ ആമി സംസാരിച്ചു തുടങ്ങി. അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.

"ദേവാ..."

അവൾ എന്റെ തോളിൽ മുഖമമർത്തിക്കൊണ്ട് തന്നെ വിളിച്ചു.

"ഈ പോരാട്ടമെല്ലാം കഴിഞ്ഞ്... എല്ലാം നല്ല രീതിയിൽ അവസാനിച്ചാൽ..."

അവളൊന്ന് നിർത്തി. നെഞ്ചിൽ തടഞ്ഞുനിൽക്കുന്ന സങ്കടം കാരണം അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. അവൾക്ക് പറയാൻ കഴിയാതെ പോയത് നിധിയാണ് പൂർത്തിയാക്കിയത്. എന്റെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട്, ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ പറഞ്ഞു:

"എല്ലാം കഴിഞ്ഞ് ആ കാലചക്രം തിരിയുമ്പോൾ... ഞങ്ങൾക്ക് ഞങ്ങളെത്തന്നെ നഷ്ടപ്പെട്ടാൽ... നീ ഞങ്ങളെ തേടി വരണം ദേവാ..."

നിധിയുടെ ചൂടുള്ള കണ്ണുനീർ എന്റെ വിരലുകളിലേക്ക് വീഴുന്നുണ്ടായിരുന്നു.

ആമി വീണ്ടും തുടർന്നു:

"അതെ ദേവാ... നീ

💬 Comments

View all comments