Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]
നല്ലത് ചാവുന്നതാ അതുകൊണ്ട് വേഗം എന്നേ അടിച്ചിട്ട് ആ ബുക്ക് തരാൻ നോക്ക്"
അവളുടെ ഉറച്ച വാക്കുകൾ ഒരു ഞെട്ടലോടെ ഞാൻ കേട്ടു നിന്നു....
ഞാൻ ബുക്ക് ഒരു സ്ഥലത്ത് വച്ചു
ഇവൾടെ അഹങ്കാരം ഇന്ന് തന്നെ തീർത്ത് കൊടുക്കണം...
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... ഒരു തരി പേടിയെനിക്ക് അവയിൽ കാണാൻ കഴിഞ്ഞില്ല...
ഞാൻ അവളുടെ നേർക്ക് വന്നു നിന്നു
"പിന്നേ എന്നേ അടിക്കുന്നതൊക്കെ കൊള്ളാം... പക്ഷേ നിന്നേ ഞാൻ വെറുതേ വിടും എന്ന് നീ പ്രതീ..."
അവൾ പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുന്നേ എന്റെ അഞ്ചു വിരലുകളും വിചാരിച്ചതിലും ശക്തിയിൽ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.....
പൊത്തി പിടിച്ച കവിളുകളുമായി അവൾ കുറച്ചു നേരം അങ്ങനെ നിന്നു...അവളുടെ മുടികൾ അവളുടെ മുഖം പൂർണമായും മറച്ചിട്ടുണ്ടായിരുന്നു....
കുറച്ചു നേരത്തേ നിൽപ്പിനൊടുവിൽ അവൾ എന്നേ നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു മാത്രവുമല്ല അവളുടെ മുഖത്ത് പതിഞ്ഞ വിരലുകളുടെ പാട് തെളിഞ്ഞു കാണാം....
മൈര്.....ഞാനിപ്പോൾ എന്താ ചെയ്തേ...
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിനേ ഞാൻ നോവിക്കുന്നത്...
എന്തൊക്കെയായാലും ഞാൻ അവളേ തല്ലാൻ പാടില്ലായിരുന്നു...
ഒരു ക്ഷമ ചോദിക്കാൻ തോന്നിയെങ്കിലും ഉള്ളിലേ ഈഗോ അതിനു സമ്മതിച്ചില്ല.....
അവൾ നിറ കണ്ണുകളുമായി എന്നേ തന്നെ നോക്കി നിൽക്കുകയാണ്... ഒരക്ഷരം മിണ്ടുന്നില്ല...
ശേഷം അവിടേ ഉണ്ടായിരുന്ന ബുക്കുമെടുത്ത് മൗനമായി തന്നെ എന്റെ മുറിയിൽ നിന്നും പോയി...
അവളുടെ സ്വഭാവം വച്ച് ആ വാതിലൊക്കെ ആഞ്ഞടക്കേണ്ടതാണ് പക്ഷേ അതൊന്നും സംഭവിച്ചില്ല...
ഇനി ഒരു അടി കിട്ടിയപ്പോൾ അവളുടെ ഉള്ള ബോധവും പോയോ...
അതിന് ഞാൻ തലക്കൊന്നും അല്ലല്ലോ അടിച്ചത്...
ഞാൻ ലൈറ്റ് ഓഫ് ആക്കി കിടന്നു....
സമയം പോയികൊണ്ടേ ഇരുന്നു പക്ഷേ ഉറക്കം മാത്രം വരുന്നില്ല...കണ്ണടച്ചാൽ അവളുടെ നിറഞ്ഞ കണ്ണുകൾ ആണെന്റെ മനസ്സിലേക്ക് വരുന്നത്... ഇതിപ്പോ അവളുടെ ഉറക്കം കെടുത്താൻ നോക്കിയിട്ട് എന്റെ ഉറക്കം പോയല്ലോ...
ഞാൻ ഫോണിലേക്ക് ഒന്ന് നോക്കി... സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു...
ഒരു സോറി പറഞ്ഞാലോ.... 🤔അല്ലെങ്കിൽ വേണ്ട അവളല്ലേ ഒരു എന്നേ ആദ്യം തല്ലിയത്.....
പക്ഷേ അതിനു ഒരു കാരണമുണ്ടായിരുന്നില്ലേ....
അവസാനം സോറി
💬 Comments
View all comments