Chapter Title : നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ എണീച്ചു പിന്നാലെയായി റോസും...
ഒരു കണക്കിന് പറഞ്ഞാൽ ഇതെന്തായാലും നന്നായി... അല്ലെങ്കി ഇവൾ പറഞ്ഞ് പറഞ്ഞ്.... എന്നെകൊണ്ട് മിസ്സിനേ കേറി പിടിപ്പിച്ചേനേ.... 😐
പോവുന്ന വഴി പരിചയമുള്ള മുഖങ്ങൾ എല്ലാം നോക്കാതിരിക്കാൻ ഞാൻ മറന്നില്ല...
രാഹുലിന്റെയും സച്ചിന്റെയും മുഖത്ത് എന്താണെന്നുള്ള ഭവമാണെങ്കിൽ... നിധിയുടെ മുഖത്ത് അവളുടെ സ്ഥായി ഭാവമായ പുച്ഛമാണ്...
പിന്നേ ആമി... അവളുടെ എക്സ്പ്രഷൻ എന്താണെന്നുള്ളത് എനിക്ക് പോയിട്ട് അവൾക്ക് തന്നെ സ്വയം അറിയുമോ എന്ന് ഞാൻ ചിന്തിച്ചു....
"നിനക്ക് ഇപ്പോ സമാധാനമായോ.... "
ഞാൻ റോസിനോട് ചോദിച്ചു....
പക്ഷേ എന്റെ ചോദ്യത്തിൽ ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല....
"അത് വിടടാ... അവൾ ഒരു സൈക്കോ ആണ് ചില സമയത്ത് നല്ല സ്വഭാവമായിരിക്കും... ചില സമയത്ത് ചീത്തതും...."
റോസ് ഇതൊക്കെ എന്ത് എന്ന രീതിയിൽ മറുപടി പറഞ്ഞു....
"ഇനി ഇപ്പോ എങ്ങോട്ട് പോവും... "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു....
"അതാണോ നീ ആലോചിക്കുന്നേ പോവാനൊക്കെ ഇവിടേ കുറേ സ്ഥലമുണ്ട്... കമോൺ ഫോളോ മീ...."
അതും പറഞ്ഞുകൊണ്ടവൾ നേതൃത്വം ഏറ്റടുത്തു...
അവളുടെ പിന്നാലേ പോവുക എന്നല്ലാതെ എനിക്ക് വേറേ ഓപ്ഷൻ ഇല്ലായിരുന്നു...
ഞങ്ങൾ ആദ്യം പോയത് കാന്റീനിലേക്കായിരുന്നു.....
"ചേച്ചി രണ്ട് ഐസ് ക്രീം..."
റോസ് അവിടേ ഉണ്ടായിരുന്ന ചേച്ചിയോട് പറഞ്ഞു....
ഞാൻ പൈസ കൊടുക്കാൻ നിന്നതും അവൾ അത് തടഞ്ഞു...
ശേഷം അവൾ തന്നെ പൈസ കൊടുത്തു....
ഐസ്ക്രീം കഴിച്ചുകൊണ്ട് വീണ്ടും അവളുടെ പിന്നാലെയായി ഞാൻ നടന്നു...
"ഇവിടേ ഇരിക്കാം.... "
കോളേജ് ഗ്രൗണ്ടിന്റെ ചുറ്റും പണിതിരിക്കുന്ന പടികളിൽ എത്തിയപ്പോൾ അവൾ പറഞ്ഞു....
💬 Comments
View all comments