Chapter Title : നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]
കട്ടക്ക് കൂടെയുണ്ടാവും എന്ന രീതിയിൽ അവൾ നെഞ്ചിൽ തട്ടി കൊണ്ട് എനിക്കു നേരേ ആംഗ്യം കാണിച്ചു
ഇവൾ ഓവറാക്കി ചളമാക്കുമോ... 😐
ആമിക്ക് സംശയം തോന്നാതിരിക്കാനാണ് ഇവൾക്ക് ഞാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചത്....
എന്നാൽ ഇവളുടെ കാട്ടിക്കൂട്ടൽ കണ്ട് ആമിയുടെ ശ്രദ്ധ ഞങ്ങളിലേക്കായി....
"കുറച്ചു ദിവസങ്ങൾ കൂടേ കഴിഞ്ഞാൽ ക്രിക്കറ്റ് മത്സരമാണ്... ഇപ്രാവശ്യം ഞങ്ങൾ മൂന്നു പേരും ടീമിലുണ്ട്... പക്ഷേ പ്രശ്നം എന്താന്ന് വച്ചാൽ ഞങ്ങൾക്ക് ഒരു മൂന്ന് പേരുടെ ആവശ്യം കൂടേയുണ്ട് അതുകൊണ്ട് ഞാൻ നിങ്ങളേ രണ്ടു പേരെയും ടീമിൽ ഇടട്ടേ..... "
ആമി നോക്കിയതും ഒറ്റശ്വാസത്തിൽ ഞാൻ രണ്ടു പേരോടുകൂടിയായി പറഞ്ഞു.....
"ഞാൻ റെഡി..... "
റോസ് കേട്ടപാതി കേൾക്കാത്ത പാതി കൈ പൊക്കി അവളുടെ സമ്മതം കാണിച്ചു...
ഞാൻ ആരാധനാ പൂർവ്വം റോസിനേ നോക്കി..... ഫുൾ സപ്പോർട്ട് കിട്ടും എന്ന് പറഞ്ഞപ്പോൾ ഇത്രക്കും ഞാൻ പ്രതീക്ഷിച്ചില്ല....
ഇതൊക്കെ എന്ത് എന്നുള്ള ഭാവമായിരുന്നു അവൾക്ക്....
പെട്ടെന്നാണ് ഇതൊക്കെ ആർക്ക് വേണ്ടിയാണ് ചെയ്യുന്നേ എന്നുള്ള ഓർമ എന്റെ മനസ്സിലേക്ക് വന്നത്....
അവളുടെ മറുപടിയൊന്നും കിട്ടിയില്ലല്ലോ....
ഞാൻ വേഗം ആമിയേ നോക്കി......
അവൾ എന്നേ തന്നെ അന്തംവിട്ട് നോക്കിയിരിക്കുകയാണ്മ....
ഇനി ഞാൻ പറഞ്ഞതൊന്നും ഇവൾ കേട്ടില്ലേ.... 😐
പെട്ടെന്ന് ആമിയൊന്ന് ഞെട്ടി.....
അവളുടെ ഞെട്ടൽ കണ്ടിട്ട് ഞാനും ചെറുതായൊന്ന് ഞെട്ടി.....
"ഏയ് ഞാനൊന്നുല്ല..... "
ശേഷം അവൾ എന്നോടായി പറഞ്ഞു....
"അതെന്താടി നിനക്ക് വന്നാൽ നീ അല്ലെങ്കിലും നീയൊരു പ്ലയെർ അല്ലേ.... "
റോസ് തല നീട്ടികൊണ്ട് അവളോട് ചോദിച്ചു....
"ഏയ് അതൊന്നും ശരിയാവില്ല... ഞാനില്ല. "
അവൾ വെപ്രാളത്തിൽ പറഞ്ഞു നിർത്തി....
"ആമി പ്ലീസ് ഞാൻ ബാലു അങ്കിളിന് വാക്ക് കൊടുത്തു പോയി.... "
ഞാൻ പെട്ടെന്ന് അവളുടെ രണ്ടു കൈയും കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു...
എന്റെ പ്രവൃത്തി കണ്ട് ആമിയൊന്ന് ഞെട്ടിയെങ്കിലും
💬 Comments
View all comments