Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]
എറിഞ്ഞ് കൊല്ലാനുള്ള പ്ലാനാണോ....😐
ഒരു കാല് നിലത്തൊരച്ചുകൊണ്ടവൻ എന്റെ നേർക്ക് പാഞ്ഞു വന്നു...
ഇവനെന്താ കാളയോ.... 🤔
കയ്യിൽ കൂട്ടിപിടിച്ചിരിക്കുന്ന പന്തിലേക്ക് മാത്രം ഞാനെന്റെ ശ്രദ്ധ കൊടുത്തു...
അവൻ പന്തെറിഞ്ഞു കഴിഞ്ഞതും ഞാൻ മനസ്സിൽ പറഞ്ഞു "ഇത് എന്റേതുമാത്രം.... "
പക്ഷേ ആ സന്ദോഷം അധികം നേരമുണ്ടായിരുന്നില്ല.... എന്റെ കണ്ണുകളിലേക്ക് എന്തോ വന്ന് മൂടാൻ തുടങ്ങി...കാഴ്ചകൾ കാണുന്നുണ്ടെങ്കിലും അതൊന്നും പൂർണമല്ല... അന്തരീക്ഷം ഒരു ചുഴലിപോലെ അനുഭവപ്പെട്ടു... ആ ചുഴലി എന്റെ കാഴ്ചകളേ വലിച്ചെടുക്കുകയാണ്... സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ....
ഇതുതന്നെയായിരിക്കുമോ രാഹുലിനും തോന്നിയിട്ടുണ്ടാവുക....
എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്പേ ബൗൾ എന്റെ ചുണ്ടിന്നിട്ട് കൊണ്ടിരുന്നു...
ശുഭം 😐......
ടെന്നീസ് ബൗൾ ആയിരുന്നെങ്കിലും വേദനക്കൊരു കുറവുമുണ്ടായിരുന്നില്ല...
ചുണ്ട് മുറിഞ്ഞെന്ന് തോന്നുന്നു...
ഞാനെന്റെ ഒരുവിരലെടുത്ത് തട്ടിയ ഭാഗത്ത്തൊന്ന് തടവി...ഊഹം തെറ്റിയിട്ടുണ്ടായിടുന്നില്ല... ചോരയുടെ നേർത്ത പാടുകൾ കാണാം...
ഞാൻ എറിഞ്ഞവനേ ഒന്ന് നോക്കി.... പക്ഷേ എന്നേ അത്ഭുതപെടുത്തിയത് അപ്പോഴേക്കും എല്ലാം വീണ്ടും തെളിഞ്ഞുകാണാം എന്നുള്ള കാര്യമാണ്...
ഇതെന്ത് പറി.....
ഇനി അറിയാതെ മറ്റോ ഞാൻ വല്ല കഞ്ചാവോ മറ്റോ അകത്താക്കിയോ.... 😐
എന്തോ പന്തികേട് തോന്നിയെങ്കിലും ഞാൻ അടുത്ത പന്തിനായി കാത്തു നിന്നു....
അവൻ വീണ്ടും ഓടി വന്നതും ആ ചുഴലി എന്റെ കണ്മുന്നിൽ വീണ്ടും പ്രത്യക്ഷപെടാൻ തുടങ്ങി.... ഓരോ ചുവടുകൾ കഴിയുമ്പോഴും അതിന്റെ ശക്തി കൂടി കൂടി വന്നു... ആസാധ്യമായ വേദന എന്നേ തേടിയെത്തിയെങ്കിലും കണ്ണടക്കാൻ ഞാൻ തയ്യാറായില്ല....
ഒന്നും കണ്ടില്ലെങ്കിലും ഞാൻ വെറുതേ ആഞ്ഞൊരു വീശ് വീശി...അതുമാത്രമേ എനിക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു....
"ട്ടേ...!!"
ശബ്ദം കേട്ടാൽ ബാറ്റിൽ തട്ടി ബൗൾ പറന്നതാണ് എന്ന് കരുത്തുമെങ്കിലും പറന്നത് എന്റെ കുറ്റിയായിരുന്നു....
കണ്ണുകൾ പോലും തുറക്കാനാവാതെ ഞാൻ മുട്ടുകുത്തിയിരുന്നു...
കൂടുതൽ നേരം പരിഹാസപാത്രമായി ഇരിക്കാതെ കണ്ണുകൾ തുറക്കാൻ പറ്റാവുന്നതിന്റെ മാക്സിമം തുറന്നുകൊണ്ട് ഞാൻ ടീമിനടുത്തേക്ക് നടന്നു...
ആരും ഒന്നും പറയുന്നില്ലെങ്കിലും എല്ലാവരുടെയും കണ്ണുകൾ എന്നേ കൊത്തിവലിക്കുന്നത് ഞാൻ അറിയാതെ അറിയുന്നുണ്ടായിരുന്നു....
നിന്ന നിൽപ്പിൽ ഭൂമിയിലോട്ടങ് ഇറങ്ങിപോയാൽ മതിയായിരുന്നു...
ഞാൻ നേരേ പോയി ആമിയുടെയും റോസിന്റെയും അടുത്തിരുന്നു... അപ്പോഴും എന്റെ കണ്ണുകൾ
💬 Comments
View all comments