Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]
ലജ്ജ തോന്നി....
ആറ് ഓവർ കഴിയുമ്പോൾ സ്കോർ 43-3 ആയിരുന്നു...
ഏഴാംമത്തെ ഓവർ എറിയാനായി വന്നത് സെക്കന്റ് ഓവർ എറിഞ്ഞവളും..
ബാറ്റ് ചെയ്യാനായി നിൽക്കുന്നത് ആമിയും....
ആമിയേ കണ്ടാലറിയാം അവൾ നന്നേ ക്ഷീണിച്ചു നിൽക്കുകയാണെന്ന്...
ഗ്രൗണ്ടിൽ അല്പം നിശ്ശബ്ദ ബാക്കി നിൽക്കേ
അവൾ പന്ത് കൈയിൽ എടുത്തു... വിരലുകൾ കൊണ്ട് ഒന്ന് കുരുക്കി നോക്കി.
മുഖത്ത് ചെറിയൊരു ചിരിയുണ്ട്
അവൾ ഓടി വന്നു… കൈ ചുറ്റി പന്ത് ഒറ്റയേറ്
പതിവുപോലെ അവളുടെ ബൌളിംഗ് പതുക്കെയായിരുന്നെങ്കിലും അവൾ അതിൽ കൊടുത്ത റൊട്ടേഷൻ ചെറുതൊന്നുമല്ലായിരുന്നു...ഞാൻ ഇരിക്കുന്നത് സൈഡിൽ ആയതുകൊണ്ടുതന്നെ പന്ത് നിലത്ത് കുത്തിയാൽ എങ്ങോട്ട് തിരിയുമെന്ന് എനിക്ക് എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അത് ആമിക്ക് മാത്രമാണ്...
പന്ത് നിലത്ത് കുത്തിയതും ചെറുതായി പൊങ്ങി…
ആമിക്ക് മുന്നോട്ടോ പിന്നോട്ടോ പോകാമായിരുന്നെങ്കിലും അവൾ അതേപോലെ നിൽക്കുകയായിരുന്നു.
അത് ബാറ്റ് കടന്ന് നേരെ സ്റ്റംപിലേയ്ക്ക് പോയി ബെയിൽസ് തട്ടി തെറിപ്പിച്ചപ്പോഴും ആമി അതേ നിർത്തമാണ്....
താൻ ഔട്ട് ആയി എന്ന് ഉറപ്പിച്ചതും അവളിൽ നിന്നും ആശ്വാസത്തിന്റെ ചെറു പുഞ്ചിരി മുഖത്ത് വിരിഞ്ഞു...
അവൾ ആദ്യം പോയത് സച്ചിന്റെ അടുത്തേക്കാണ്..... അവൾ അവനോട് ഒറ്റവാക്കിൽ എന്തോ പറഞ്ഞതിനുശേഷം ഞങ്ങളുടെ അടുത്തേക്ക് വന്നു....സച്ചിൻ ഗ്രൗണ്ടിലേക്കും പോയി.......
ആമി എന്റെ സൈഡിലായി ഇരുപ്പുറപ്പിച്ചു.....ഞാനിപ്പോൾ ആമിയുടെയും റോസിന്റെയും നടുക്കാണ്....
ഞാൻ ആമിയേ അടിമുടിയൊന്ന് നോക്കി... വെളുത്ത ശരീരത്തിൽ ഒലിച്ചിറങ്ങുന്ന വിയർപ്പു തുള്ളികൾ അവളുടെ സ്ത്രീ സൗന്ദര്യത്തെ വർദ്ധിപ്പിച്ചു.....
"റോസേ ഇത്തിരി വെള്ളം തരുവോ.... "
ചെറുതായി കിതച്ചുകൊണ്ട് തന്നെയാണാവാൾ അതു ചോദിച്ചത്....
"ആമി അത് കഴിഞ്ഞെടി...."
എന്നേ ദയനീയമായി നോക്കിയതിനുശേഷം റോസ് അവളോടായി പറഞ്ഞു....
ഞാൻ പെട്ടെന്ന് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. ശേഷം എന്റെ ബാഗ് വച്ച സ്ഥലത്തേക്ക് നടന്നു....
എന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് അവർ രണ്ടു പേരും എന്നേ
💬 Comments
View all comments