0%

Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

തന്നേ തട്ടി തെറിപ്പിച്ചിരുന്നു...

അവൾ വേദന കടിച്ചുപിടിച്ച് വീണ്ടും എന്നേ തൊടാനായി ശ്രമിച്ചതും. എനിക്ക് മൊത്തത്തിൽ അങ്ങ് പൊളിഞ്ഞു കയറി...

തൊട്ടടുത്ത നിമിഷം എന്റെ അഞ്ചുവിരലുകളും അവളുടെ കവിളിൽ പതിഞ്ഞിരുന്നു...

അടി കൊണ്ട അവൾ നിലത്തേക്ക് തെറിച്ചു വീണു....

കൊടുത്തു കഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്നെനിക്ക് തോന്നിയത്.... പെണ്ണിന്റെ പോയിട്ട് ഒരു ആണിന്റെപോലും കരണം ആ രീതിക്ക് ഞാൻ പുകച്ചിട്ടുണ്ടാവില്ല....

അവൾ കുറച്ചു നേരം നിലത്ത് അതേ ഇരുപ്പ് ഇരുന്നു...

ശേഷം പെട്ടെന്ന് എണീക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് ബാലൻസ് കിട്ടാത്തതിനാൽ വീണ്ടും വീണു..

പൊട്ടിയ ചുണ്ടും, ചുവന്ന കവിളുകളും, കലങ്ങി മറിഞ്ഞ കണ്ണുകളും കണ്ടപ്പോൾ ജീവിതത്തിലാദ്യമായി അവളോട് എനിക്കൊരു പാവം തോന്നി...

അവളേ എണീക്കാൻ സഹായിക്കാനായി ഞാൻ അവളുടെ അടുത്തേക്ക് നടന്നു...

"ഏട്ടാ..... "

പെട്ടെന്നാണ് ആ സ്വരം എന്റെ കാതുകളിൽ അലയടിച്ചത്....

അമ്മു..?

ഞാൻ നിധിയേ നോക്കി അവൾ വേണ്ടാ എന്ന് തലയാട്ടിയെങ്കിലും...ആ ശബ്ദം മാത്രമായിരുന്നു എന്റെ മനസ്സിൽ...

ഞാൻ തിരിഞ്ഞു നോക്കി...

വഴി പൂർണമായും മഞ്ഞുകൊണ്ടും തണുപ്പുകൊണ്ടും മൂടിയിരുന്നു.....

ആ വെള്ളപ്പുതച്ച വഴികളിൽ നിന്നും ഒരു ശരീരം എന്നേ കൈ നീട്ടി വിളിച്ചു...

"ഏട്ടാ..... "

അതെന്റെ അമ്മുവല്ല എന്നെനിക്കറിയാമെങ്കിലും....അത് അമ്മുവാണ് എന്ന് വിശ്വസിച്ച് അവളുടെ അടുത്തേക്ക് പോവാൻ ഏതോ ഒരു തുക്കടാ സിനിമയിലേ തലക്ക് വെളിവില്ലാത്ത മരമാക്രി നായകനല്ല ഞാൻ...

ഞാനാരാണെന്ന് എനിക്ക് തന്നെയറിയില്ല...

"പോടീ പുണ്ടച്ചിമോളേ നിന്റെ അടവൊന്നും ഈ ദേവയുടെ അടുത്ത് നടക്കില്ല.... "

എന്നും പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു പിന്നേ....

പോവുന്ന വഴി ഞാൻ നിലത്തിരിക്കുന്ന നിധിയേ ഒന്ന് നോക്കി... അവളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീരൊക്കെ തിരിച്ചു കയറിയിരുന്നു...

കുറച്ചെത്തിയതും അവളേ അവിടേ ഒറ്റക്കിരുത്തി പോവാൻ മനസ്സ് വന്നില്ല...

ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് തിരിച്ചോടി...

ശേഷം ഒന്നും പറയാതെ അവളേ എന്റെ കൈകൾ കൊണ്ട് കോരിയെടുത്തു

അവളിൽ നിന്നും ഒരു പ്രതിരോധം പ്രതീക്ഷിച്ചെങ്കിലും അവൾ എന്നേ ഞെട്ടിച്ച് തോളിലൂടെ കയ്യിട്ടുകൊണ്ട് എന്റെ മാറിലേക്ക് ചാരി...

മൈര് മുടിഞ്ഞ കനം....

ആ വഴി അങ്ങനേ അങ്ങ് പോയാൽ മതിയായിരുന്നു....

ഇതിപ്പോ

💬 Comments

View all comments