0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 187.6K

നാട് വിട്ട് നിൽക്കുന്ന മൂന്ന് മലയാളികൾ അവിചാരിതമായി ഒരുമിച്ച് നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്നതും. വിജനമായ ഒരു ഹോസ്പിറ്റൽ റിസപ്ഷനിൽ, സ്വന്തം ജീവിതകഥകൾ പങ്കുവെച്ച് അവർ അടുക്കുന്നതും. ആ അടുപ്പം കൂടുതൽ സംഭവങ്ങളിലേക്ക് വഴി തെളിയിക്കുന്നതുമാണ് ഈ കഥ.

സംഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളെ അടുത്തറിഞ്ഞ്, കാര്യങ്ങളിലേക്ക് കടക്കുന്ന രീതിയിലാണ് ഈ കഥ എഴുതിയിട്ടുള്ളത്.

ഈ കഥ തികച്ചും സാങ്കൽപ്പികം മാത്രമാണ്, കഥക്ക് ഒരു ജീവൻ നൽകാൻ വേണ്ടിയാണ് ഒരുപാട് ഡീറ്റെയിൽസ് എഴുതിയിട്ടുള്ളത്.

എഴുതി വരുമ്പോൾ കഥകൾക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഈ കഥ എഴുതിയ രീതിയും, കഥയിൽ നിന്ന് ഞാൻ ഒഴിവാക്കിയ ഭാഗങ്ങളും എല്ലാം ഉൾക്കൊള്ളിച്ച് ഒരു പാർട്ടായി അവസാനം ഇടുന്നതാണ്.

നൈറ്റ്‌ ഡ്യൂട്ടി.

സ്ഥലം. ഒരു വിദേശ രാജ്യത്തെ ഹോസ്പിറ്റൽ വിങ്ങിന്റെ റിസപ്ഷൻ.

വെള്ള വെളിച്ചം കൊണ്ട് നിറഞ്ഞ ആ റിസപ്ഷനിൽ ഇരുന്നാൽ പുറത്ത് പകലാണോ രാത്രിയാണോ എന്ന് തിരിച്ചറിയില്ല, കൂടാതെ എസിയുടെ തണുപ്പും. ഹോസ്പിറ്റലിന്റെ മെയിൻ ബിൽഡിങ്ങിൽ നിന്ന് കുറച്ച് മാറി നിൽക്കുന്നതിനാൽ അവിടെ ആകെ കൂടെ ഒരു വിജനതയാണ്.

അർച്ചന കമ്പ്യൂട്ടറിൽ എന്തൊക്കെയോ നോക്കി മുഴുകി ഇരിപ്പാണ്. ഇരുനിറത്തിൽ അധികം വണ്ണം ഇല്ലാത്ത അവൾ വലിയ സുന്ദരി അല്ലെങ്കിലും, അവളുടെ വേഷവിധാനങ്ങൾ എപ്പോഴും നല്ല വ്യക്തിത്വം ഉളവാക്കുന്നതായിരുന്നു. ഒരു നർത്തകിയെ പോലെയുള്ള അവളുടെ ആകാരവടിവ് അവൾക്ക് കൂടുതൽ തലയെടുപ്പ് നൽകി.

27ആം വയസ്സിൽ അവൾ ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിൽ ഉയർന്ന പദവി വഹിച്ചിരുന്നു, അവളെ എല്ലാവരും വളരെ ബഹുമാനത്തോടെയും, കുറച്ച് പേടിയോടും കൂടിയാണ് കണ്ടിരുന്നത്. കാരണം അവൾ നല്ല കർക്കശക്കാരിയാണ്. ജോലിയോട് ഭയങ്കര ആത്മാർത്ഥതയും. ചിലപ്പോൾ

💬 Comments

View all comments