Chapter Title : നിള
നോട്ടം മാറ്റി.
ചെറിയ മുഖം. നീണ്ട കണ്ണുകൾ വീതിയുള്ള ചുണ്ടുകൾ ഇരുനിറം നീണ്ട് അറ്റം ചുരുണ്ട മുടി. ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്ക് ഭംഗിയായി തോന്നി. ഞാൻ ആ മുഖത്തേക് തന്നെ നോക്കികൊണ്ട് വഴി പറഞ്ഞു കൊടുത്തു. "നേരേ ചെന്നിട് വലതു വശത്താണ്. നിങ്ങൾ ഏതു ബ്രാഞ്ചാണ് "
"സിവിൽ ആണ് "
"എന്താ പേര് "
"ഞാൻ ദിയ "
"കുട്ടിടെയോ "ഞാൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു
"നിള " അവൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു
"എന്ന ഞങ്ങൾ പോട്ടെ "
"ശരി " അവർ നടന്നകന്നു
"എടാ ശ്രീ നീ ഇവിടെ നില്കുയാണോ വാ പണിയുണ്ട് "
"ആ അരുണേ ദാ വരുന്നു "
നിള മെയിൻ ബ്ലോക്കിന്റെ പടികൾ കയറി പോകുന്നത് നോക്കി ഞാൻ നിന്നു
💬 Comments
View all comments