Chapter Title : നിലാവത്തു അഴിച്ചുവിട്ട കോഴി 1
ബാത്റൂമിൽ നിന്ന് ഇറങ്ങി. നോക്കുമ്പോൾ റൂമിൽ അവളില്ല. സജിൻ മാത്രം. അവൻ ബെഡിൽ കിടക്കുകയാണ്. എന്റെ ബെഡീന്നു എഴുന്നേൽക്കടാ പൂറി എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും പറഞ്ഞില്ല.
സജിൻ : എത്ര നേരം ആയെടാ ... മനുഷ്യന് കുളിച്ചുപോവാൻ ഉള്ളതാ..
ഞാൻ : നീ കുളി ഒക്കെ എപ്പോ തുടങ്ങി ? ഇതൊന്നും ശീലം ഇല്ലാത്തതായിരുന്നല്ലോ ..
അവൻ ചിരിച്ചുകൊണ്ട് ബാത്റൂമിലേക്ക് കേറി .
ഞാൻ കിച്ചണിലേക്ക് നടന്നു . അവിടെ അവൾ ഗ്യാസിന്റെ ലൈറ്റർ ഓണാക്കി വെള്ളം തിളപ്പിക്കാൻ വെക്കുന്നുണ്ടായിരുന്നു . ഞാൻ അടുത്തേക്ക് ചെന്നു . അവൾ എന്നെ കണ്ടു .
അവൾ: ഏട്ടാ ചായപ്പൊടി എവിടെയാ ഉള്ളത് .
ഞാൻ : ചായപ്പൊടി ഇല്ല കാപ്പിപ്പൊടി മതിയോ .. ഞാൻ ചായ കുടിക്കാറില്ല. കാപ്പിയാ ഇഷ്ടം .
അവൾ : എനിക്കും കാപ്പിയാ ഇഷ്ടം ...(എന്റെ ഷിർട്ടിന്റെ കൈക്ക് പിടിച്ച അടുത്തേക്ക് വലിച്ചു ശബ്ദം താഴ്ത്തികൊണ്ട് ).. പക്ഷെ ആ പൊട്ടൻ കാപ്പി കുടിക്കൂല. ആരോ പറഞ്ഞു കാപ്പി കുടിച്ചാൽ കറുക്കുംന്നു പോലും .
അവൾ അതും പറഞ്ഞ പൊട്ടിച്ചിരിച്ചു . ഇവൾ എന്നേം കൊണ്ടേ പോവൂ..ഞാൻ മനസ്സിൽ വിചാരിച്ചു .
അവൾ : ഞാൻ കിച്ചണിൽ കേറിയതിനു ഏട്ടന് ദേഷ്യം ഒന്നുല്ലല്ലോ അല്ലെ. ഞാൻ വെള്ളം വെച്ചതിനു ശേഷമാ ഓർക്കുന്നത് വേറെ ആളുടെ വീടാണല്ലോ എന്ന്.
ഞാൻ : എന്ത് ചോദ്യാടോ .. അവൻ്റെ പെങ്ങൾ എന്നുപറഞ്ഞാൽ എന്റെ സ്വന്തം പോലെ തന്നെ അല്ലെ ..
മനഃപൂർവം സ്വന്തം പെങ്ങളെ പോലെ അല്ലെ
💬 Comments
View all comments