Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]
എന്ന് അവളുറപ്പിച്ചു.
അവളുടെ നോട്ടത്തിന്റെ തീക്ഷ്ണതയുടെ മുമ്പിൽ അവൻ കൈ പിന് വലിച്ചു. എന്തായാലും പിന്നെ അനക്കമുണ്ടായില്ല.
ഹോ! ഒരു നോട്ടം മതിയായിരുന്നോ ഇതുപോലെയുള്ള കേസുകൾ പരിഹരിക്കാൻ!
ജെന്നിഫർ പുഞ്ചിരിയോടെ സ്വയം ചോദിച്ചു.
എന്നാലും ഇത്ര തിരക്കിൽ ആ കുട്ടിയ്ക്ക് എങ്ങനെ മനസ്സ് വന്നു നിസ്സഹായയായ ഒരു സ്ത്രീയെ ഇതുപോലെ ഉപദ്രവിക്കാൻ?
എങ്ങനെ തോന്നാതിരിക്കും?
മൊബൈൽ തുറന്നാൽ കുട്ടികൾ കാണുന്നത് എന്തൊക്കെയാണ്?
ഇന്ത്യയിൽ പോൺ സൈറ്റുകൾ നിരോധിച്ചു എന്ന് ജോസഫ് പറഞ്ഞത് അവൾ ഓർത്തു.
എന്നാലും ഏതെങ്കിലുമൊക്കെ മാർഗ്ഗത്തിലൂടെ കുട്ടികൾ ഇതൊക്കെ കാണുന്നുണ്ടാവും.
അതാണ് പിമ്പിൽ നിൽക്കുന്ന കുട്ടിയെപ്പോലെയുള്ളവരെ വഴിതെറ്റിക്കുന്നത്.
സ്‌കൂളിന്റെ മുമ്പിലെ സ്റ്റോപ്പിലെത്തുവോളവും പിന്നെ അനക്കമൊന്നും ഉണ്ടായില്ല.
അവൾ ആശ്വാസത്തോടെ ബസ്സിറങ്ങി.
മൊബൈൽ നോക്കിയപ്പോൾ മൂന്ന് മിസ്സ്ഡ് കോളുകൾ.
അച്ചായനാണ്.
അവൾ തിരിച്ച് ഡയൽ ചെയ്തു.
"ങ്ഹാ..ഇപ്പം ജസ്റ്റ് ഇറങ്ങീതെ ഉള്ളൂ...ഇല്ല ..പ്രോബ്ളമോ..ഹഹ..."
അവൾ ചിരിച്ചു.
"അതിപ്പം പറയില്ല...രാത്രീൽ പറയാം..."
പറഞ്ഞ് കഴിഞ്ഞ് അവൾ ചുറ്റും നോക്കി.
ഭാഗ്യം അടുത്തൊന്നും ആരുമില്ല.
ഗേറ്റിനുള്ളിൽ കുട്ടികൾ ഒഴുകി നടക്കുന്നുണ്ട്.
ജെന്നിഫറിന് ക്യാമ്പസ് ഇഷ്ടമായി.
പഴയസ്‌കൂളിലേത് പോലെയല്ല.
വിശാലമായ രണ്ടുമൂന്ന് മൈതാനങ്ങൾ ഉണ്ട്.
ഭംഗിയുള്ള മരങ്ങളുണ്ട് അതിരുകളിൽ.
സ്‌കൂൾ കെട്ടിടത്തിനപ്പുറം മേഘങ്ങൾ ചൂടിയ ആകാശവും മലനിരകളും.
തണുപ്പിക്കുന്ന കാറ്റ്.
അവൾ പ്രിൻസിപ്പാളിന്റെ ഓഫീസിന് മുമ്പിലെത്തി.
അകത്ത് കയറി.
സുഭഗനായ ഒരു മദ്ധ്യവയസ്‌ക്കൻ.
അയാൾ പുഞ്ചിരിയോടെ അവളെ നോക്കി.
"ആരാ?'
നല്ല മുഴക്കമുള്ള, ആകർഷകമായ ശബ്ദം.
"ഞാൻ ജെന്നിഫർ ജോസഫ്..ഇവിടെ..ഇന്ന്..."
"ഓ! മനസ്സിലായി മനസ്സിലായി..."
അവളെ തുടരാൻ അനുവദിക്കാതെ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇരിക്കൂ.."
"താങ്ക്യൂ സാർ,"
അവൾ അയാൾക്കെതിരെ ഇരുന്നു.
പിന്നെ ബാഗ് തുറന്ന് സ്ഥലം മാറ്റ ഉത്തരവ് എടുത്ത് അയാൾക്ക് കൊടുത്തു.
അയാൾ അതിലൂടെ കണ്ണോടിച്ചു.
പിമ്പിലെ ഷെൽഫിൽ നിന്ന് ഒരു ഫയലെടുത്ത് അത് തുറന്ന് ഉത്തരവ് അതിൽ വെച്ച് ജെന്നിഫർ നോക്കി.
"ഫാമിലി?"
അയാൾ ചോദിച്ചു.
"ഭർത്താവ് ഗവണ്മെന്റ് സർവീസിലാണ്...ഒരു മോൻ ഉണ്ട്. മണിപ്പാൽ മെഡിക്കൽ കോളേജിൽ ഫസ്റ്റ് സെമസ്റ്റർ..."
"റിയലി?"
അയാൾ വിശ്വാസം വരാതെ അവളെ നോക്കി. അതിന്റെ അർഥം അവൾക്കറിയാം. അതറിഞ്ഞപ്പോൾ അവൾക്ക് അനിഷ്ടം
💬 Comments
View all comments