0%

Chapter Title : നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്]

വിട്ടു.

തെല്ലൊരു ആശ്വാസം ഉണ്ട് !!!

എന്നാലും തലയുടെ കനം വിട്ടുപോയിട്ടില്ല. 15 മിനിറ്റ് കിളി പോയത് പോലെ അങ്ങനെ ഇരുന്നു. തലവേദന പതിയെ കുറഞ്ഞു തുടങ്ങിയതും നേരെ കെറ്റലിൽ വെള്ളം ചൂടാക്കി നല്ലൊരു കട്ടൻ ഉണ്ടാക്കി, വോഡ്കയിൽ മിക്സ്‌ ചെയ്യാൻ മേടിച്ച നാരങ്ങ പിഴിഞ്ഞ് പതിയെ മൊത്തികൊണ്ട് ബാൽക്കണിയിൽ ചെന്നു നിന്നു.

ദുബായ് നഗരത്തിൽ കറങ്ങി നടന്ന അതറിന്റെ മണമുള്ള കുറച്ചു ശുദ്ധ വായു കൂടി ആയതോടെ, ഞാൻ പതിയെ ഒന്ന് ശരിയായി.

***** *****

ഹായ്, ഞാൻ ഹാഫിസ്. വയസ്സിപ്പോ 35 ആയി. അബുദാബിയിലെ അത്യാവശ്യം കൊള്ളാവുന്ന ഒരു കമ്പനിയിൽ എഞ്ചിനീയർ ആയി വർക്ക്‌ ചെയ്യുന്നു. വീട്ടിൽ, ഉമ്മയും ഉപ്പയും ഭാര്യയും 5 വയസ്സുള്ള മോനും അടങ്ങുന്ന ഒരു ഹാപ്പി ഫാമിലി…

എന്റെ ഇരുപത്തിഏഴാം വയസ്സിൽ ആയിരുന്നു കല്യാണം കഴിഞ്ഞത്. പഠിച്ചു കഴിഞ്ഞു കുറച്ചു കാലം തെക്ക് വടക്ക് നടന്നു ഇരുപത്തിഞ്ചാം വയസ്സിൽ അബുദാബിക്ക് കയറിപ്പോന്നതാണ്. നല്ലൊരു ജോബ് ശരിയായതിന്റെ രണ്ടാം വർഷം ആയപ്പോ ഉപ്പ പിടിച്ചു ഒരു കല്യാണം കഴിപ്പിച്ചു.

ഫദീഹ! എന്റെ ഫാദി!

കല്യാണം കഴിഞ്ഞു മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്കൊരു പെൺകുട്ടി ഉണ്ടായി.

ഹദിയ!

കല്യാണം കഴിയുമ്പോ ഫാദിക്ക് 22 വയസ്സ് ആയിരുന്നു. ഒത്തിരി തടിയൊന്നും ഇല്ലാതെ ഒരു മൊഞ്ചത്തി. എന്നാൽ കല്യാണം കഴിഞ്ഞതോടെ പെണ്ണിന്റെ കോലം പതുക്കെ മാറി തുടങ്ങി. അതിനു കാരണവും ഉണ്ട്.

കല്യാണം കഴിഞ്ഞതും ഞാൻ അവളെ അബുദാബിക്ക് കൊണ്ട് വന്നു. ഗൾഫ് കണ്ടതോടെ പെണ്ണിന്റെ കോലം അങ്ങ് മാറി. തിന്ന് കൊഴുപ്പ് അങ്ങ് കേറി,

💬 Comments

View all comments