Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 4 [Angiras]
ഞാനും ചെയ്യാറുണ്ട് ആന്റി....
ദാ കണ്ടില്ലേ???
ആൽബി ഷർട്ടിന്റെ കൈ ചുരുട്ടി കയറ്റി മസിൽ കാണിച്ചു....
പിന്നെ അയാളെ കൊണ്ടുവരണോ വേണ്ടേ എന്ന് പിന്നെ ആലോചിക്കാം.... ഞാൻ പോരെങ്കിലല്ലേ....
ഇത്തവണ നിർമല അവനെയൊന്ന് നോക്കി... മൃദുവായി ഒന്ന് ചിരിച്ചു...
മോനെ. ഞാൻ കാര്യമായിട്ട് പറഞ്ഞതാ ഇവിടെ പറമ്പൊന്ന് വൃത്തിയാക്കാൻ ആളെ കിട്ടുമോ??
കാര്യമായിട്ടാണ് അവളത് പറഞ്ഞത്.
ആൽബി തമാശ വിട്ടു...
നോക്കാം ആന്റി.... നാളെ എന്തായാലും ഈ പറമ്പോക്കെ ചുറ്റി കാണാൻ ഞാനും വന്നോട്ടെ... എനിക്ക് കാണാൻ ആഗ്രഹമുണ്ട്....
ആ പോന്നോ കുഴപ്പമില്ല.... രണ്ടാളും വന്നു കഴിക്കാൻ നോക്ക് വാ...
അവരിരുവരും കഴിക്കാൻ ഇരുന്നു കൂടെ നിര്മലയും...
അവൻ വരുന്നെന്നു പറഞ്ഞപ്പോൾ നിർമലക്ക് തൃപ്തി തോന്നിയില്ല.... താനും സന്ദീപും മാത്രമായി കുറച്ചു ദിവസങ്ങൾ.... അങ്ങനെയാണവളുടെ ഉള്ളിൽ....
എന്തായാലും ഈ ചെറുക്കൻ ഒരാഗ്രഹം പറഞ്ഞതല്ലേ... പറ്റില്ല എന്ന് എങ്ങനെയാ!!
കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആൽബി രണ്ടു പേരോടും ചോദിച്ചു.. ഇത്തിരി ആവേശത്തോടെ...
നാളെ ഞാൻ പോരുമ്പോൾ ഇത്തിരി വൈൻ കൊണ്ടുവരട്ടെ... ഞങ്ങൾ വീട്ടിലുണ്ടാക്കിയതാ...
മിനിമം ടു ഇയെര്സ് ഒക്കെ പഴക്കം കാണും
എന്തായാലും ഇവിടെ വെക്കേഷന് ആയിട്ട് വന്നതല്ലേ...
സന്ദീപ് അപ്പോൾ തന്നെ ചിരിച്ചു കൊണ്ട് ഓക്കെ പറഞ്ഞു...
നിർമല അതുകേട്ടപ്പോൾ ഒന്ന് ആലോചിച്ചു..
ഹ്മ്മ് അതു കഴിച്ചിട്ട് ഇവിടെ കിറുങ്ങി കിടക്കാനാണോ ഏഹ്??
അവളുടെ ചോദ്യം കേട്ടപ്പോൾ സന്ദീപ് വെറുതെ ഒന്ന് ചൂടാക്കാമെന്ന് കരുതി..
അമ്മയിപ്പോഴും പഴയ പോലെയാണ്.... നാളെ ഒരു ദിവസത്തെ കാര്യമല്ലേ അമ്മേ.... ഇതുകൊണ്ട് എന്തു സംഭവിക്കാനാ??
സമ്മതിക്കമ്മേ..
നിർമല എന്തോ പ്രയാസം പോലെ തോന്നി..
💬 Comments
View all comments