0%

Chapter Title : നിലാവുപോലെ 4 [Ne-Na]

Author : ne-na Read All Parts 1.3K

കുറച്ചു മാസങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ദേഷ്യം നിന്നെ നേരിട്ട് കണ്ടപ്പോൾ പിടിച്ചു നിർത്താനായില്ല.” ദേവുവിനെ തന്നിൽ നിന്നും അകറ്റി കൊണ്ട് ഹരി പറഞ്ഞു.

“നീ വിഷമിക്കണ്ട. എല്ലാം എൻറെ തെറ്റ് തന്നെയാണ്.”

ഇതെല്ലാം കണ്ടു കൊണ്ട് നിന്ന റാം പറഞ്ഞു.

“അതെ… നിന്നെ കെട്ടാൻ പോകുന്നവൻ ഇവിടെ നിൽക്കുമ്പോഴാണ് നീ ഒരുത്തനെ കെട്ടിപ്പിടിക്കുന്നത്.”

ദേവു ചിരിച്ചുകൊണ്ട് കപട ദേഷ്യത്തിൽ പറഞ്ഞു.

“പോടാ.. ഇത് എൻറെ ബ്രദർ ആണ്. ഞാൻ ഇഷ്ടമുള്ളപ്പോൾ കെട്ടിപ്പിടിക്കും.”

ഹരി റാമിൻറെ അടുത്തേക്ക് ചെന്ന് അവനെ കെട്ടി പിടിച്ചു. എന്നിട്ട് പറഞ്ഞു.

“നമുക്ക് പുറത്തേക്ക് പോയി ഫുഡ് കഴിച്ചു കൊണ്ട് സംസാരിക്കാം.”

ഹരി അവർക്കൊപ്പം പുറത്തേക്കു നടന്നു. അപ്പോഴും അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു നീലിമ.

ഹരി പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞു നീലിമയെ നോക്കി പറഞ്ഞു.

“ഫ്രീ ആണെങ്കിൽ നീയും വാ..”

ആ ഒരു ക്ഷണം പ്രതീക്ഷിച്ച് നിന്നിരുന്ന നീലിമ ഒന്നും ആലോചിക്കാതെ തന്നെ പെട്ടെന്ന് അവർക്കൊപ്പം നടന്നു.

അവർ ഫുഡ് ഓർഡർ കൊടുത്ത് ഇരിക്കുകയായിരുന്നു. ഹരി നീലിമയും അടുത്തടുത്തുള്ള കസേരകളിൽ അവർക്കെതിരെ ദേവികയും റാമും.

കവിളീൽ തടവിക്കൊണ്ട് ഹരി പറഞ്ഞു.

പണ്ട് കോളേജിൽ വച്ച് അടിച്ചതിന് ഇവൾ പകരം വീട്ടിയത് ആണെന്നാ തോന്നുന്നെ.”

കൃത്രിമ ദേഷ്യത്തിൽ ദേവു പറഞ്ഞു.

“എനിക്കുണ്ടായിരുന്ന ദേഷ്യത്തിന് ഒരു അടിയിൽ ഒതുക്കിയത് ഭാഗ്യമെന്ന് കരുതിക്കോ.”

ഇത് കേട്ട് എല്ലാപേരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു.

“എൻറെ എൻഗേജ്മെൻറിന് നീ വരാതിൽ ഞാൻ എത്രമാത്രം വിഷമിച്ചു എന്ന് നിനക്കറിയാമോ?.. അതിൻറെ ദേഷ്യത്തിൽ ഞാൻ ഫോൺ വിളിക്കാതിരുന്നിട്ട് ഒറ്റ തവണയെങ്കിലും നീ

💬 Comments

View all comments