Chapter Title : നിലാവുപോലെ 4 [Ne-Na]
ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. പകുതി ചത്ത മനസ്സോടെ അവിടെ നിൽക്കുകയായിരുന്നു.
“ഹരി.. നീലിമയോട് ഇവിടേക്ക് ഒന്ന് വരാൻ പറ.”
അവൻ ഫോൺ എടുത്തു നീലിമയെ ക്യാബിനിലോട്ട് വരാൻ പറഞ്ഞു.
കുറച്ചു നിമിഷങ്ങൾക്കകം ക്യാബിൻറെ ഡോർ തുറന്ന് അകത്തേക്ക് കയറി വന്ന നീലിമ ശരത്തിനെ കണ്ട് പെട്ടെന്ന് ഞെട്ടി നിന്നു. പിന്നെ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു.
ശരത്തിനെ കെട്ടിപ്പിടിച്ചു കഴിഞ്ഞപ്പോഴാണ് അവിടെ പുതിയ ഒരാൾ കൂടി ഉള്ളതായി അവൾ ശ്രദ്ധിച്ചത്. ശരത്തിൽ നിന്നും അകന്നു മാറി മുഖത്തെ ജാള്യത മറയ്ക്കാൻ കിഷോർ നോക്കി അവൾ പുഞ്ചിരിച്ചു.
ശരത്തിനോട് നീലിമ ചോദിച്ചു.
“ചേട്ടൻ എന്താ പെട്ടെന്ന് ഇവിടെ?”
“ബാംഗ്ലൂരിൽ ഒരു മീറ്റിങ്ങിന് വന്നതാ.. അപ്പോഴാണ് നിങ്ങളെ കൂടി കണ്ടിട്ട് പോകാം എന്ന് കരുതിയത്.”
“എങ്കിലും ചേട്ടന് ഒരു വാക്ക് നേരത്തെ പറയാമായിരുന്നു.”
ചിരിച്ചുകൊണ്ട് ശരത് കിഷോറിനെ നീലിമയ്ക്ക് പരിചയപ്പെടുത്തി.
“ഇത് കിഷോർ.. അച്ഛൻറെ കൂട്ടുകാരൻറെ മകൻ.. ഇവർക്കും ഇവിടെ മീറ്റിംഗ് ഉണ്ടായിരുന്നു.”
നീലിമ കിഷോറിനെ കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
“ഞാൻ നീലിമ..”
“അറിയാം.. ശരത്ത് പറഞ്ഞിട്ടുണ്ട്.”
അവൾ പുഞ്ചിരിച്ചു.
നീലിമ എന്താ Mtech ന് പോകാഞ്ഞത്?”
“ഒരു വർഷം കഴിഞ്ഞ് പോകാം എന്ന് വെച്ചു.”
കിഷോർ പിന്നും എന്തൊക്കെയോ അവളോട് ചോദിച്ചു. അവൾ അതിനൊക്കെ ഉത്തരവും നൽകി. നീലിമയ്ക്ക് അതിലൊരു അപാകതയും തോന്നിയില്ല, ശരത്തേട്ടന് ഒപ്പം വന്ന ആൾ ആയതിനാൽ ചില കുശലാന്വേഷണങ്ങൾ ആയി മാത്രമേ അവൾ അതിനെ കണക്കാക്കിയുള്ളൂ.
ഹരിക്ക് അവിടെ നടക്കുന്ന സംഭാഷണങ്ങളിൽ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. യാന്ത്രികമായ ഒരു പുഞ്ചിരിയോടെ അവിടെ നിൽക്കുകയായിരുന്നു അവൻ.
💬 Comments
View all comments