Chapter Title : നിലാവുപോലെ 4 [Ne-Na]
നീലിമ ഒരു നിമിഷം മായയുടെ മുഖത്തേക്ക് നോക്കിയ ശേഷം അവിടെ തന്നെ നിന്നു.
കാറിൽ നിന്നും ഇറങ്ങിയ ഹരി അവർക്ക് അരികിലെത്തിയപ്പോൾ നീലിമ ചോദിച്ചു.
“എന്താ ഇത്രയും ലേറ്റ് ആയത്.. ഞാൻ എപ്പോഴും നോക്കി നിൽക്കുകയാണ്.”
ഹരി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
“എവിടെ എനിക്കുള്ള ഗിഫ്റ്റ്?”
ഹരി തൻറെ കയ്യിൽ ഇരുന്ന ചെറിയ പൊതി അവൾക്ക് നേരെ നീട്ടി.
വിടർന്ന മുഖത്തോടെ അവൾ അത് വാങ്ങി പെട്ടെന്ന് തന്നെ പൊതി തുറന്നു നോക്കി.
മായ ഇതെല്ലാം ശ്രദ്ധിച്ചു അവിടെത്തന്നെ നിൽക്കുകയായിരുന്നു.
ഹരി വന്നപ്പോൾ നീലമയിൽ ഉണ്ടായ സന്തോഷവും കിഷോർ കൊടുത്ത ഗിഫ്റ്റ് തുറന്നു പോലും നോക്കാതിരുന്ന അവൾ ഹരി നൽകിയത് പെട്ടെന്ന് തന്നെ തുറന്ന് നോക്കുന്നതും ഒരൽപ്പം ഭയത്തോടെ അവൾ നോക്കി നിന്നു.
ഹരി കൊടുത്ത ഗിഫ്റ്റ് അഴിച്ചു നോക്കിയപ്പോൾ അതിൽ ഒരു വാച്ച് ആയിരുന്നു. നീലിമ പെട്ടെന്ന് തന്നെ തൻറെ കയ്യിൽ കെട്ടിയിരുന്ന വാച്ച് ഊരി മായയുടെ കയ്യിൽ കൊടുത്തു. എന്നിട്ട് ഹരി നൽകിയ വാച്ച് തൻറെ കൈകളിലേക്ക് കെട്ടി.
കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു.
“എനിക്ക് ഒരുപാട് ഇഷ്ടമായി ചേട്ടാ.”
നീലിമ ഹരിയുടെ കൈയും പിടിച്ച് വീടിനകത്തേക്ക് നടന്നു. മായ അപ്പോഴും എന്തൊക്കെ മനസ്സിലായ ഷോക്കിൽ അനങ്ങാതെ അവിടെ തന്നെ നിൽക്കുകയായിരുന്നു.
ഹരിയെ കണ്ട് അവളിൽ കുറച്ചുനേരം ഇല്ലാതിരുന്ന കളിയും ചിരിയും തിരിച്ചുവന്നു. പിന്നെ വളരെ പെട്ടെന്ന് ചടങ്ങുകളിലേക്ക് കിടന്നു. എല്ലാവരും ചുറ്റും കൂടി നിന്ന് വിഷസ് പറഞ്ഞപ്പോൾ നീലിമ കേക്ക് കട്ട് ചെയ്തു. അച്ഛനും ശരത്തിനും മായ്ക്കും
💬 Comments
View all comments