0%

Chapter Title : നിലാവുപോലെ 4 [Ne-Na]

Author : ne-na Read All Parts 1.3K

ഇനി വരാം.”

നീലിമയും അത് സമ്മതിച്ചു.

.   .  .  .

ഉറക്കം എഴുന്നേറ്റ നീലിമ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ ഫോൺ എടുത്ത് സമയം നോക്കി.

പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു.. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കിടന്നുറങ്ങി പോയി,  ഇപ്പോഴും ക്ഷീണം മാറിയിട്ടില്ല.

കട്ടിലിൽ നിന്നും എഴുന്നേറ്റ അവൾ ആദൃം തന്നെ പോയി കുളിക്കുകയാണ് ചെയ്തത്. അപ്പോഴാണ് ക്ഷീണമൊക്കെ ഒന്നു മാറിയത്.

ഡ്രസ്സ് മാറി റൂമിൽ നിന്നും ഹാളിലേക്ക് ചെന്ന് അവൾ കണ്ടത് ടേബിളിനു മുകളിൽ ഒരു കവർ ഇരിക്കുന്നതാണ്.

തുറന്നു നോക്കിയപ്പോൾ രാവിലത്തെ കാപ്പി.. തനിക്ക് കഴിക്കാനായി ഹരി വാങ്ങി വെച്ചിരിക്കുന്നതാണെന്ന് അവൾക്ക് മനസ്സിലായി. നല്ല വിശപ്പ് ഉള്ളതിനാൽ അപ്പോൾ തന്നെ പോയി പാത്രം എടുത്തു കൊണ്ടു വന്ന് അവൾ അത് കഴിച്ചു.

വിശപ്പ് ഒന്ന് അടങ്ങിയപ്പോൾ അവൾ ഫ്ലാറ്റ് മൊത്തം ഒന്നു  നോക്കി. രണ്ടു മുറി, ഹാൾ, കിച്ചൻ, ബാൽക്കണി.. ഒരു ഫാമിലിക്ക് താമസിക്കാനുള്ള എല്ലാ സൗകര്യവും ഉണ്ട്.

പിന്നെ ഒരാണ് മാത്രം താമസിക്കുന്നതിൻറെ എല്ലാ ലക്ഷണവും അവിടെയുണ്ട്. അടുക്കും ചിട്ടയുമില്ലാതെ എല്ലാം വാരി വലിച്ചിഴയ്ക്കുന്നു. പിന്നെ അങ്ങ് ഇങ്ങായി കിടക്കുന്ന സിഗററ്റ് കുറ്റികളും..

ഹരി ഉച്ചയ്ക്ക് ഫ്ളാറ്റിലേക്ക് വരുമ്പോൾ കണ്ടത് സാധനങ്ങൾ അടുക്കി കൊണ്ടിരിക്കുന്ന നീലിമയെ ആണ്. ഒരു പെണ്ണ് വന്നു കയറിയ എല്ലാ മാറ്റങ്ങളും ഒറ്റ നോട്ടത്തിൽ തന്നെ അവിടെ കണ്ടു. എല്ലാം തൂത്തു  വൃത്തിയാക്കിയിക്കുന്നു.

ഹരി ചിരിച്ചുകൊണ്ട് ചോദിച്ചു.

“വന്നു കയറിയ ഉടനെ പണി തുടങ്ങി അല്ലേ?”

അതിനു മറുപടിയായി തൂത്തു കൂട്ടിയിരുന്ന സിഗരറ്റ് കുറ്റികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.

💬 Comments

View all comments