0%

Chapter Title : നിലാവുപോലെ 4 [Ne-Na]

Author : ne-na Read All Parts 574

ഒന്നും കിട്ടില്ല.”

അതിനും നീലിമയ്ക്ക് പരിഹാരം ഉണ്ടായിരുന്നു.

“നമുക്ക് രാവിലത്തെയും രാത്രിയിലത്തെയും ഫുഡ് മാത്രം കുക്ക് ചെയ്യാം.. ഉച്ചയ്ക്ക് പുറത്തു നിന്നാകാം.”

“അതൊക്കെ നമുക്ക് പിന്നെ ആലോചിച്ച് തീരുമാനമെടുക്കാം.. ഇപ്പോൾ ഡ്രസ്സ് സെലക്ട് ചെയ്യ്.. പിന്നെ ഒരു സെറ്റ് കൂടി എടുത്തോ രാത്രി നല്ല മഞ്ഞും തണുപ്പും ആണ്.”

“അത് ശരിയാ ഞാൻ രാവിലെ ഇവിടെ വന്നിറങ്ങിയപ്പോൾ തണുത്ത കിടുങ്ങിപ്പോയി.”

.   .   .   .

രാവിലെ ഉറക്കം എഴുന്നേറ്റ് റൂമിൽ നിന്നും ഹരി ഹാളിലേക്ക് ഇറങ്ങിയ ഹരി നീലിമയുടെ റൂമിലേക്ക് നോക്കി.

ഡോർ അടച്ചിട്ടിരിക്കുകയാണ്, ഇതുവരെ ഉറക്കം എഴുന്നേറ്റ് കാണില്ല എന്ന് അവൻ കരുതി.

ഫ്ലാറ്റിനു താഴെ കടയിൽ പോയി പാലും വാങ്ങി വന്നു ചായ ഇട്ടു കഴിഞ്ഞു ഒരു ഗ്ലാസ് ചായയുമായി അവൻ നീലിമയുടെ റൂമിൻറെ ഡോർ മുട്ടി.

“റൂം ലോക്ക് ചെയ്തിട്ടില്ല ചേട്ടാ.. കയറി വാ.”

ഹരി റൂമിലേക്ക് കയറി ചെല്ലുമ്പോൾ ബെഡ്ഡിൽ മൂടിപ്പുതച്ച് കിടക്കുകയായിരുന്നു നീലിമ. കണ്ണുകൾ തുറന്നാണ് കിടക്കുന്നത്. മുഖത്ത് ആകെ ഒരു ക്ഷീണം പോലെ.

ചായ ഗ്ലാസ് ടേബിളിലേക്ക് വെച്ച് അവൾക്ക് അരികിലേക്ക് അവൻ ചോദിച്ചു.

“എന്തുപറ്റി നീലൂ…”

“പനി പിടിച്ചു എന്നാ തോന്നുന്നേ.. നല്ല ക്ഷീണവും ശരീരവേദനയും.”

അവളുടെ ശബ്ദം ആകെ വല്ലാതെ അടഞ്ഞിരുന്നു.

ഹരി പറഞ്ഞു.

“ക്ലൈമറ്റ് ചേഞ്ചിൻറേതാകും.. നാട്ടിൽ നിന്നും ഇവിടെ വന്നപ്പോൾ നല്ല തണുപ്പല്ലേ..”

നീലിമ ഒന്ന് പുഞ്ചിരിച്ചു.

ക്ഷീണിച്ച് ഇരിക്കുമ്പോഴും ആ പുഞ്ചിരി മുഖത്ത് ഉണ്ടാക്കുന്ന പ്രസന്നത അവൻ ശ്രദ്ധിച്ചു.

“ഒരു കാര്യം ചെയ്യാം നമുക്ക്.. ഹോസ്പിറ്റലിൽ പോകാം.”

“ഏയ്.. അതൊന്നും വേണ്ട, മെഡിക്കൽ സ്റ്റോറിൽ നിന്നും പനിക്കുള്ള മരുന്ന് വാങ്ങി കഴിച്ചാൽ മതി.”

ഹരി അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കി. ചെറിയ ചൂട് അവന് അനുഭവപ്പെട്ടു.

“ഇത് ഹോസ്പിറ്റലിൽ പോയേ പറ്റൂ.. ചെറിയ ചൂട് തുടങ്ങിയിട്ടുണ്ട്, നീ കിടപ്പായി പോയാൽ ഞാൻ ആണ് ശരത്തേട്ടനോട് സമാധാനം പറയേണ്ടത്.”

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായ നീലിമ പുഞ്ചിരിച്ചു.

“ഞാൻ പോയി കുളിച്ച് ഡ്രസ്സ് മാറി വരുമ്പോഴേക്കും നീയും റെഡിയാക്.”

💬 Comments

View all comments