Chapter Title : നിമിഷ ചേച്ചിയും ഞാനും [എസ്തഫാൻ]
ഹോസ്പിറ്റലിൽ നിക്കേണ്ടി വരുമോ…."
"വേണ്ടെന്നാണ് പറഞ്ഞത്,വീട്ടിലേക്ക് പോകാൻ പറഞ്ഞു,പക്ഷേ മുകളിലത്തെ റൂമിൽ തന്നെ നിക്കണം,താഴോട്ട് ഇറങ്ങാൻ പാടില്ല,ഞാൻ ഇപ്പൊ വീട്ടിലേക്ക് ഇറങ്ങാൻ നോക്കുകയാണ്,നീ കുറച്ചു സാധനങ്ങൾ വാങ്ങി കൊണ്ടു വരണം,ലിസ്റ് ഞാൻ വാട്സാപ്പിൽ ഇടാം"
"ശരി ചേച്ചി, ഞാനിപ്പോ തന്നെയിറങ്ങാം"
അതും പറഞ്ഞു കോൾ കട്ട് ചെയ്തു,ഞാൻ വർക്ക് നിർത്തി റൂം പൂട്ടി വണ്ടിയെടുത്തു ഷോപ്പിലേക്ക് പോയി
അപ്പോഴേക്കും ചേച്ചി ലിസ്റ്റ് അയച്ചു തന്നിരുന്നു,സാധനങ്ങൾ ഒക്കെ വാങ്ങി ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് പോയി….
വീട്ടിലെത്തി,ചേട്ടന്റെ അച്ചനോട് ചേച്ചി കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു അപ്പോഴേക്കും.
ഞാൻ അകത്ത് കയറി സാധനങ്ങൾ ഒക്കെ അടുക്കളയിൽ കൊണ്ടു വെച്ചു…
അപ്പോഴേക്കും ചേച്ചിയുടെ കാറ് വന്നു,ചേച്ചിയറങ്ങി
"അഭീ,അമ്മയുടെ അടുത്തേക്ക് വരല്ലേ മോനെ,ദൂരം വിട്ടു നിക്കണം"
ചേച്ചി കാര്യങ്ങൾ ഒക്കെ അഭിയോട് പറഞ്ഞു..നല്ല അനുസരണയുള്ള കുട്ടിയായി അവൻ ദൂരത്തേക്ക് മാറി നിന്നു
ചേച്ചി മുകളിലത്തെ മുറിയിലോട്ടു പോയി,കുളിയൊക്കെ കഴിഞ്ഞു വന്നു
"കണ്ണാ,നീ സാധനം എല്ലാം വാങ്ങിച്ചോ…??"
"വാങ്ങി ചേച്ചി,എല്ലാം അടുക്കളയിൽ കൊണ്ടു വെച്ചിട്ടുണ്ട്"
"നീ പോകുന്നതിന് മുൻപ് ഡിന്നറിന് കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊണ്ടു വന്ന് അച്ഛനും അഭിക്കും കൊടുക്കണം ,എനിക്കുള്ളത് നീ സ്റ്റെപ്പിൽ വച്ചാൽ മതി,ഞാൻ തീരെ താഴോട്ട് ഇറങ്ങുന്നില്ല മോനെ"
"ശരി ചേച്ചി"....
ഞാൻ അങ്ങനെ ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു എല്ലാവർക്കും കൊടുത്തു,റൂമിലേക്ക് പോയി…
പിറ്റേന്ന് രാവിലെ തന്നെ ബ്രേക്ഫാസ്റ്റും വാങ്ങി ചേച്ചിയുടെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തി എല്ലാവർക്കും ഭക്ഷണം കൊടുത്തു,അപ്പോഴാണ് ചേച്ചി പറഞ്ഞത്
"ഇന്നലെ രാത്രി ഇവിടെ പ്രശ്നമായിരുന്നു,കണ്ണന് ഒറ്റക്ക് കിടക്കാൻ പേടി,അച്ഛന്റെ കൂടെ പോയി കിടന്നു നോക്കി,പക്ഷെ അച്ചന്റെ കൂർക്കം വലികൊണ്ട് അവന് ശരി ആയില്ല,എന്റടുത്ത് വരണം എന്നു പറഞ്ഞു വാശി പിടിച്ചു ,ഒരു പോള കണ്ണടച്ചിട്ടില്ല അവൻ ഇന്നലെ"...
"ഇത്രയും വലിയ ചെക്കന് ഒറ്റക്ക് കിടക്കാൻ പേടിയോ,അയ്യേ..മോശം തന്നെ അഭീ"....അഭിയെ കളിയാക്കികൊണ്ടു ഞാൻ പറഞ്ഞു
"ഒന്നും പറയണ്ട മോനെ,അവന്റെ കാര്യം,ആട്ടെ നിനക്കിന്നു ജോലിയില്ലേ"
"ഉണ്ട് ചേച്ചി,അതിന് പിന്നെ സമയം ഒന്നുമില്ല,രാത്രി ആയാലും തീർത്താൽ മതിന്നെ ഉള്ളു"
"അതു വേണ്ട,നീ പോയി വർക്ക് ചെയ്യൂ,അത് മുടക്കണ്ട"
അങ്ങനെ ചേച്ചി ഒരുപാട് നിർബന്ധിച്ചപ്പോൾ
💬 Comments
View all comments